1.63 ലക്ഷം കിടക്കകളൊരുക്കി പൊതുമരാമത്ത്

Thursday 07 May 2020 12:02 AM IST

തിരുവനന്തപുരം: കൊവിഡ് 19ന്റെ പശ്ചാ​ത്ത​ല​ത്തിൽ വിദേ​ശത്തും ഇതരസംസ്ഥാ​ന​ങ്ങ​ളിൽ നിന്നും കേര​ള​ത്തി​ലെത്തുന്നവരെ ക്വാറന്റൈൻ ചെയ്യുന്നതിന് ജില്ലാഭര​ണ​കൂ​ട​ങ്ങ​ളുടെ സഹാ​യ​ത്തോടെ 1,​63,​303 കിട​ക്ക​കൾ വിവിധ ജില്ല​ക​ളി​ലായി സജ്ജ​മാ​ക്കി​യതായി ഉദ്യോഗസ്ഥരുമായുള്ള വീഡിയോ കോൺഫറൻസിന് ശേഷം പൊതുമരാമത്ത് മന്ത്രി ജി.​സു​ധാ​കരൻ അറിയിച്ചു. എയർപോർട്ടു​ക​ളു​മായി ബന്ധ​പ്പെട്ട ജില്ല​ക​ളിലും സമീപ ജില്ല​ക​ളിലും പ്രത്യേക ശ്രദ്ധ​ചെ​ലു​ത്ത​ണ​മെന്നു മന്ത്രി ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചു. ക്വാറ​ന്റീനായി കണ്ടെ​ത്തിയ കെട്ടി​ട​ങ്ങൾ സജ്ജ​മാ​ക്കു​ന്ന​തിന് പ്രൊട്ടോ​കോൾ നിശ്ച​യിക്കുന്ന​തിന് കെട്ടിട വിഭാഗം ചീഫ് എൻജിനീ​യറെ ചുമത​ല​പ്പെ​ടു​ത്തിയിട്ടുണ്ട്.