അന്യസംസ്ഥാനങ്ങളിൽ നിന്ന് 6802 പേരെത്തി
തിരുവനന്തപുരം: അന്യസംസ്ഥാനങ്ങളിൽ കുടുങ്ങിയ മലയാളികളിൽ 6802 പേർ ഇന്നലെ വൈകിട്ട് വരെ തിരിച്ചെത്തി.
2.32 ലക്ഷം പേർ കൊവിഡ് ജാഗ്രതാ പോർട്ടലിൽ രജിസ്‌റ്റർ ചെയ്തിട്ടുണ്ട്. 69,108 പേർ പാസ് ആവശ്യപ്പെട്ടു, 38,862 പാസുകൾ വിതരണം ചെയ്തു. തമിഴ്നാട് -4298, കർണാടക -2120, മഹാരാഷ്ട്ര - 98 എന്നിങ്ങനെയാണ് കേരളത്തിലെത്തിയവരുടെ എണ്ണം. ഏറ്റവും കൂടുതൽ രജിസ്ട്രേഷനും ഈ സംസ്ഥാനങ്ങളിൽ നിന്നാണ്. മലപ്പുറം, പാലക്കാട് ജില്ലകളിലാണ് കൂടുതൽ പേരെത്തിയത്.-576 . ഇവർ ജോലി നഷ്ടപ്പെട്ട് തിരിച്ചെത്തിയവരാണ്. ലോക്ക് ഡൗൺ കാരണം മാതാപിതാക്കളിൽ നിന്ന് വേർപെട്ട് നിന്ന 168 കുട്ടികളും അടിയന്തര ചികിത്സയ്ക്കായി 47 പേരും 66 ഗർഭിണികളും എത്തി.മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് വരുന്നതിനുള്ള മാർഗനിർദ്ദേശങ്ങൾ കർശനമായി പാലിക്കണം. ഇപ്പോഴുള്ള സ്ഥലം ഹോട്ട് സ്‌പോട്ടാണെങ്കിൽ തിരിച്ചെത്തിയാൽ ഏഴ് ദിവസം ക്വാറന്റൈനിൽ കഴിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു.