കരുതലിന്റെ മണ്ണിലേക്ക് ആദ്യപ്രവാസി സംഘം ഇന്നെത്തും,​ ​ഗ​ൾ​ഫി​ൽ​ ​ നി​ന്നെത്തുന്നത് 300 ലേറെ ​മ​ല​യാ​ളി​ക​ളു​മാ​യി​ ര​ണ്ട് ​വി​മാ​ന​ങ്ങ​ൾ​ ​

Thursday 07 May 2020 12:00 AM IST
പ്രവാസികളെ മടക്കിക്കൊണ്ടുവരുന്ന ഫ്ലൈറ്റ് ക്രൂ ടീമംഗങ്ങൾ പരിശീലനത്തിനിടയിൽ

തി​രു​വ​ന​ന്ത​പു​രം​:​ ​ക​ട​ലി​ന​ക്ക​രെ​ ​കൊ​വി​ഡി​ന്റെ​ ​താ​ണ്ഡ​വം​ ​ക​ണ്ട​ ​പ്ര​വാ​സി​ക​ൾ​ ​ഇ​ന്നു​ ​മു​ത​ൽ​ ​ജ​ന്മ​നാ​ടി​ന്റെ​ ​ആ​ശ്വാ​സ​തീ​ര​ത്തേ​ക്ക് ​വ​ന്ന​ണ​യും.​ ​ഗ​ൾ​ഫി​ൽ​ ​നി​ന്ന് 300 ലേറെ ​മ​ല​യാ​ളി​ക​ളു​മാ​യി​ ​ആ​ദ്യ​ത്തെ​ ​ര​ണ്ട് ​വി​മാ​ന​ങ്ങ​ൾ​ ​ഇ​ന്നെ​ത്തും.​ ​ഇ​വ​രെ​ ​കൊ​ണ്ടു​വ​രാ​നാ​യി​ ​ഉ​ച്ച​യ്ക്ക് ​പ​ന്ത്ര​ണ്ട​ര​യ്ക്ക് ​എ​യ​ർ​ഇ​ന്ത്യ​ ​എ​ക്സ്‌​പ്ര​സ് ​വി​മാ​ന​ങ്ങ​ൾ​ ​കേ​ര​ള​ത്തി​ൽ​നി​ന്ന് ​ഗ​ൾ​ഫി​ലേ​ക്ക് ​പോ​കും.​ ​ദു​ബാ​യി​ൽ​ ​നി​ന്നു​ള്ള​ ​വി​മാ​നം​ ​രാ​ത്രി​ 9.40​ന് ​ക​രി​പ്പൂ​രി​ൽ​ ​എ​ത്തും.​ ​അ​ബു​ദാ​ബി​യി​ൽ​ ​നി​ന്നു​ള്ള​ ​വി​മാ​നം​ ​അ​തേ​ ​സ​മ​യ​ത്ത് ​നെ​ടു​മ്പാ​ശേ​രി​യി​ലും​ ​എ​ത്തും.​ ​സാ​മൂ​ഹ്യ​അ​ക​ലം​ ​പാ​ലി​ക്കാ​ൻ​ ​ഓ​രോ​ ​വി​മാ​ന​ത്തി​ലും​ 170​ ​യാ​ത്ര​ക്കാ​‌ർ വരയേ ​ഉ​ണ്ടാ​വൂ.


ഗ​ൾ​ഫി​ലെ​ ​വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ​ ​രോ​ഗം​ ​തി​രി​ച്ച​റി​യാ​നു​ള്ള​ ​ആ​ന്റി​ബോ​ഡി​ ​ടെ​സ്​​റ്റും​ ​തെ​ർ​മ​ൽ​ ​സ്‌​കാ​നിം​ഗും​ ​ന​ട​ത്തും.​ ​രോ​ഗം​ ​ഇ​ല്ലാ​ത്ത​വ​ർ​ക്കു​മാ​ത്ര​മേ​ ​യാ​ത്രാ​നു​മ​തി​ ​ന​ൽ​കൂ.​ ​പ​രി​ശോ​ധ​ന​യ്‌​ക്കാ​യി​ ​യാ​ത്ര​ക്കാ​ർ​ ​അ​ഞ്ച് ​മ​ണി​ക്കൂ​ർ​ ​മു​മ്പ് ​വി​മാ​ന​ത്താ​വ​ള​ത്തി​ൽ​ ​എ​ത്ത​ണ​മെ​ന്ന് ​ദു​ബാ​യ് ​ഇ​ന്ത്യ​ൻ​ ​കോ​ൺ​സു​ലേ​റ്റ് ​നി​ർ​ദ്ദേ​ശി​ച്ചു. നാ​ട്ടി​ലെ​ത്തി​യാ​ൽ​ 14​ ​ദി​വ​സം​ ​ആ​ശു​പ​ത്രി​ക​ളി​ലോ​ ​മ​റ്റ് ​കേ​ന്ദ്ര​ങ്ങ​ളി​ലോ​ ​ക്വാ​റ​ന്റൈ​നി​ൽ​ ​ക​ഴി​യാ​മെ​ന്ന് ​രേ​ഖാ​മൂ​ലം​ ​ഉ​റ​പ്പു​ന​ൽ​ക​ണമെന്നാണ് കേന്ദ്ര നിർദ്ദേശം.


അതേസമയം സർക്കാർ ക്വാറന്റൈൻ 7 ദിവസമെന്നാണ് മുഖ്യമന്ത്രി ആവർത്തിച്ചത്. യാ​ത്ര​ക്കാ​ർ​ക്ക് ​ര​ണ്ട് ​സെ​റ്റ് ​വീ​തം​ ​ട്രി​പ്പി​ൾ​ ​ലെ​യ​ർ​ ​മാ​സ്‌​ക്,​ ​ഗ്ലൗ​സ്,​ ​ഹാ​ൻ​ഡ് ​സാ​നി​റ്റൈ​സ​ർ​ ​തു​ട​ങ്ങി​യ​വ​ ​ഉ​ൾ​പ്പെ​ടു​ന്ന​ ​കി​റ്റും​ ​ല​ഘു​ഭ​ക്ഷ​ണ​ ​കി​റ്റും​ ​ന​ൽ​കും.​ ​വി​മാ​ന​ത്തി​ലും​ ​ആ​രോ​ഗ്യ​ച്ച​ട്ടം​ ​പാ​ലി​ക്ക​ണം.​ ​മു​ഖാ​വ​ര​ണം​ ​ധ​രി​ക്ക​ണം.​ ​ശു​ചി​ത്വം​ ​പാ​ലി​ക്ക​ണം. ഇ​റ​ങ്ങു​ന്ന​ ​വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലും​ ​രോ​ഗ​പ​രി​ശോ​ധ​ന​യ്ക്ക് ​വി​ധേ​യ​രാ​ക​ണം.​ ​രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളു​ള്ള​വ​രെ​ ​ആ​ശു​പ​ത്രി​യി​ലാ​ക്കും.​ ​മ​റ്റു​ള്ള​വ​രെ​ ​ആ​ശു​പ​ത്രി​ക​ളി​ലോ​ ​സ​ർ​ക്കാ​ർ​ ​സം​വി​ധാ​ന​ങ്ങ​ളി​ലോ​ ​ക്വാ​റ​ന്റൈ​നി​ലാ​ക്കും.​ ക്വാറന്റൈനു ശേഷമുള്ള പ​രി​ശോ​ധ​ന​യി​ൽ​ ​നെ​ഗ​റ്റീ​വ് ​ആ​കു​ന്ന​വ​രെ​ ​വീ​ട്ടി​ൽ​ നി​രീ​ക്ഷ​ണ​ത്തി​ൽ​ ​ക​ഴി​യാ​ൻ​ ​നി​ർ​ദ്ദേ​ശി​ച്ചു​വി​ടും.​

ചരിത്രത്തിലെ ഏറ്റവും വലിയ മടങ്ങിവരവ്

മലയാളി പ്രവാസി ചരിത്രത്തിലെ ഏറ്റവും വലിയ മടങ്ങിവരവിനാണ് ഇന്ന് തുടക്കമാകുന്നത്. ഇതിനുമുമ്പ് കുവൈറ്റ് യുദ്ധകാലത്താണ് ഇത്രയും വലിയ മടങ്ങിവരവുണ്ടായത്. കൊവിഡ് രോഗത്തിന്റെ ദുരിതഭൂമിയിൽ നിന്ന് ചികിത്സയുടെയും കരുതലിന്റെയും സ്വന്തം മണ്ണിലേക്കാണ് പ്രവാസികൾ വന്നിറങ്ങുന്നത്. വരവേൽക്കാൻ സർക്കാരും ആരോഗ്യപ്രവർത്തകരും ഉറ്റവരും സുഹൃത്തുക്കളും ഒരുങ്ങിക്കഴിഞ്ഞു.

ലക്ഷക്കണക്കിന് കുടുംബങ്ങളിൽ ജീവിതസുരക്ഷയും സംസ്ഥാനത്ത്‌ സാമ്പത്തികസമൃദ്ധിയും ഉണ്ടാക്കിയ പ്രവാസികളെ ആദരവോടെയാണ് നാടും ഭരണകൂടവും കാണുന്നത്. കൊവിഡ്ഭീതിയിൽ വിദേശങ്ങളിൽ 94ഓളം പ്രവാസികൾ മരണമടഞ്ഞ വാർത്ത വേദനയോടെയാണ് കേരളം കേട്ടത്. ചികിത്സകിട്ടാതെ ദുരിതത്തിലായ പ്രവാസികളെയും ഒാരോ ആവശ്യത്തിനായി വിദേശത്തുപോയി കൊവിഡ് ലോക്ക് ഡൗണിൽ കുടുങ്ങിയവരെയും രക്ഷപ്പെടുത്തി തിരിച്ചെത്തിക്കാൻ ജാതി,മത,രാഷ്ട്രീയ വേർതിരിവുകൾ മറന്ന് നാടൊന്നാകെ കൈകോർത്തതിന്റെ വിജയമാണിത്. 40 ലക്ഷത്തോളം വരുന്ന മലയാളി പ്രവാസികളിൽ 4.42 ലക്ഷം പേരാണ് മടങ്ങിവരാൻ രജിസ്റ്റർ ചെയ്തത്. ഇവരിൽ പകുതിയിൽ താഴെ ആളുകളെയാണ് തിരിച്ചുകൊണ്ടുവരാനൊരുങ്ങുന്നത്. ഇവർക്കായി വിപുലമായ നിരീക്ഷണ, ചികിത്സാ സൗകര്യങ്ങളാണ് സംസ്ഥാനത്തൊരുക്കിയിരിക്കുന്നത്.

ഇ​ന്നത്തെ ​ര​ണ്ടു ​വി​മാ​ന​ങ്ങ​ൾ​ ​മാറ്റി

ഇ​ന്ന് ​വ​രേ​ണ്ടി​യി​രു​ന്ന​ ​ര​ണ്ട് ​വി​മാ​ന​ങ്ങ​ളു​ടെ​ ​യാ​ത്ര​ ​മ​റ്റു​ ​ദി​വ​സ​ങ്ങ​ളി​ലേ​ക്ക് ​മാ​റ്റി.​ ​രാ​ത്രി​ 10.45​ ​ഓ​ടെ​ ​കൊ​ച്ചി​യി​ലെ​ത്തേ​ണ്ട​ ​വി​മാ​നം​ ​ശ​നി​യാ​ഴ്ച​ത്തേ​ക്ക് ​മാ​റ്റി.​ ​റി​യാ​ദ്-​ ​ക​രി​പ്പൂ​ർ​ ​വി​മാ​ന​ത്തി​ന്റെ​ ​പു​തു​ക്കി​യ​ തീയ​തി​യാ​യി​ല്ല.​ ​വി​മാ​ന​ ​ജീ​വ​ന​ക്കാ​ർ​ക്ക് ​കൊ​വി​ഡ് ​പ​രി​ശോ​ധ​ന​ ​ന​ട​ത്തേ​ണ്ട​തു​ ​കൊ​ണ്ടാ​ണ് ​തീയ​തി​ ​മാ​റ്റി​യ​ത്.

7​ദി​വ​സം​ ​സ​ർ​ക്കാ​‌​ർ​ ​ക്വാ​റ​ന്റൈൻ
 ഗർഭിണികളെയും കുട്ടികളെയും വീടുകളിലേക്ക് അയയ്ക്കും


തി​രു​വ​ന​ന്ത​പു​രം​:​ ​ ​ ​പ്ര​വാ​സി​ക​ൾ​ ​ഏ​ഴു​ ​ദി​വ​സം​ ​സ​ർ​ക്കാ​ർ​ ​ഒ​രു​ക്കു​ന്ന​ ​ക്വാ​റ​ന്റൈ​നി​ൽ​ ​ക​ഴി​യ​ണ​മെ​ന്ന് ​മു​ഖ്യ​മ​ന്ത്രി​ ​പി​ണ​റാ​യി​ ​വി​ജ​യ​ൻ​ ​പ​റ​ഞ്ഞു.​ ​ഇ​വ​ർ​ക്ക് ​ഏ​ഴാം​ ​ദി​വ​സം​ ​പി.​സി.​ആ​ർ​ ​ടെ​സ്റ്റ് ​ന​ട​ത്തും.​ ​ഫ​ലം​ ​പോ​സി​റ്റീ​വ് ​ആ​യാ​ൽ​ ​ആ​ശു​പ​ത്രി​യി​ലേ​ക്ക് ​മാ​റ്റും.​ ​അ​ല്ലാ​ത്ത​വ​ർ​ ​വീ​ടു​ക​ളി​ൽ​ ​പോ​യി​ ​ഏ​ഴു​ ​ദി​വ​സം​ ​കൂ​ടി​ ​ക്വാ​റ​ന്റൈ​നി​ൽ​ ​തു​ട​ര​ണം.​ ​
വി​ദേ​ശ​ത്തു​നി​ന്നെ​ത്തു​ന്ന​ ​ഗ​ർ​ഭി​ണി​ക​ളെ​യും​ ​കു​ട്ടി​ക​ളെ​യും​ ​രോ​ഗ​മി​ല്ലെ​ങ്കി​ൽ​ ​വീ​ടു​ക​ളി​ലേ​ക്ക് ​വി​ടും. ഇ​ക്കാ​ര്യ​ത്തി​ൽ​ ​ആ​ശ​ങ്ക​ ​വേ​ണ്ടെ​ന്നും​ ​ഇ​തെ​ല്ലാം​ ​ആ​രോ​ഗ്യ​ ​വി​ദ​ഗ്ദ്ധ​രു​ടെ​ ​അ​ഭി​പ്രാ​യ​മ​നു​സ​രി​ച്ചാ​ണ് ​ചെ​യ്യു​ന്ന​തെ​ന്നും​ ​മു​ഖ്യ​മ​ന്ത്രി​ ​ ​പ​റ​ഞ്ഞു.​ ​മ​ട​ങ്ങി​യെ​ത്തു​ന്ന​വ​രു​ടെ​ ​ക്വാ​റ​ന്റൈ​ൻ​ ​സം​സ്ഥാ​ന​ത്തി​ന്റെ​ ​ഉ​ത്ത​ര​വാ​ദി​ത്വ​മാ​ണ്.​ ​അ​ത് ​സം​സ്ഥാ​നം​ ​നി​ർ​വ​ഹി​ക്കും.​ ​ആ​രോ​ഗ്യ​വി​ദ​ഗ്ദ്ധ​രു​മാ​യി​ ​കൂ​ടി​യാ​ലോ​ചി​ച്ച് ​മാ​ത്ര​മേ​ ​ക്വാ​റ​ന്റൈ​ൻ​ ​സം​ബ​ന്ധി​ച്ച​ ​കാ​ര്യ​ങ്ങ​ളി​ൽ​ ​അ​ന്തി​മ​തീ​രു​മാ​ന​മെ​ടു​ക്കൂ.​