അടൂർ ഗോപാലകൃഷ്ണൻ കെ.ആർ. നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ

Thursday 07 May 2020 12:00 AM IST

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കെ.ആർ. നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് വിഷ്വൽ സയൻസ് & ആർട്സിന്റെ അദ്ധ്യക്ഷനായി അടൂർ ഗോപാലകൃഷ്ണനെ നിയമിച്ച് സർക്കാർ ഉത്തരവായി. നിലവിലുള്ള ചെയർമാൻ ആർ. ഹരികുമാറിന്റെ നിയമനക്കാലയളവ് പൂർത്തിയായതിനെ തുടർന്നാണിതെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ.ടി. ജലീൽ അറിയിച്ചു.