8 ഐ.എ.എസ് ട്രെയിനികൾ ക്വാറന്റൈനിൽ

Thursday 07 May 2020 12:45 AM IST

തിരുവനന്തപുരം: നിയുക്ത കോഴിക്കോട് അസിസ്‌റ്റന്റ് കളക്ടർ ശ്രീധന്യ അടക്കം മുസൂറിയിൽ നിന്ന് പരിശീലനം പൂർത്തിയാക്കി മടങ്ങിയെത്തിയ 8 ഐ.എ.എസ് ട്രെയിനികളെ സർക്കാർ നിരീക്ഷണത്തിലാക്കി. 2019 ബാച്ചിലെ ട്രെയിനികളായ ബൽപ്രീത് സിംഗ് (വയനാട്)​,​ വി.ചെൽസാസിനി (പത്തനംതിട്ട)​,​ ഡി.ധർമലശ്രീ (പാലക്കാട്)​,​ രാഹുൽ കൃഷ്‌ണശർമ (എറണാകുളം)​,​ ആർ.ശ്രീലക്ഷ‌്‌മി (കണ്ണൂർ)​,​ സുരാജ് ഷാജി (ഇടുക്കി)​,​ പി.വിഷ്‌ണുരാജ് (മലപ്പുറം)​ എന്നിവരെയാണ് ഐ.എം.ജിയിൽ 14 ദിവസത്തെ ക്വാറന്റൈനിൽ പ്രവേശിപ്പിച്ചത്. ‌