ഭക്ഷ്യധാന്യക്കിറ്റ് വിതരണം
Monday 11 May 2020 12:09 AM IST
പള്ളുരുത്തി: പെരുമ്പടപ്പ് വീണാ റെസിഡൻസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ അംഗങ്ങൾക്ക് ഭക്ഷ്യധാന്യക്കിറ്റും മാസ്കും വിതരണം ചെയ്തു. രക്ഷാധികാരിയും കൊച്ചി കപ്പൽശാല ഡയറക്ടറുമായ എൻ.വി. സുരേഷ്ബാബു ഉദ്ഘാടനം ചെയ്തു. കെ.എച്ച്. ടെസ്, ജീനാ സിബു തുടങ്ങിയവർ സംബന്ധിച്ചു.