എം.കെ.സുൾഫിക്കർ പൊലീസ് ട്രെയിനിംഗ് കോളേജ് വൈസ് പ്രിൻസിപ്പൽ
Monday 11 May 2020 12:00 AM IST
തിരുവനന്തപുരം: നഗരത്തിലെ ട്രാഫിക് ചുമതലയുള്ള അസിസ്‌റ്റന്റ് കമ്മിഷണർ എം.കെ.സുൾഫിക്കറിനെ പൊലീസ് ട്രെയിനിംഗ് കോളേജ് വൈസ് പ്രിൻസിപ്പലായി സർക്കാർ മാറ്റിനിയമിച്ചു. യു.എൻ. മിഷൻ പൂർത്തിയാക്കി മടങ്ങിയെത്തുന്ന ഡിവൈ.എസ്.പി നിയാസ് പി. ആണ് പുതിയ അസിസ്‌റ്റന്റ് കമ്മിഷണർ. നിയാസ് ചുമതലയേൽക്കുന്നതുവരെ സുൾഫിക്കർ അധികച്ചുമതല വഹിക്കും.