മലേഷ്യയിൽ നിന്ന് 179 പ്രവാസികളുമായി വിമാനമെത്തി
Monday 11 May 2020 12:06 AM IST
കൊച്ചി: മലേഷ്യയിൽ നിന്ന് 179 പ്രവാസികളുമായി എയർ ഇന്ത്യ വിമാനം കൊച്ചിയിലെത്തി. ഗൾഫിന് പുറത്തുനിന്നെത്തുന്ന ആദ്യ വിമാനമാണ് ഞായറാഴ്ച രാത്രി 11 ഓടെ നെടുമ്പാശേരിയിൽ പറന്നിറങ്ങിയത്.
മലേഷ്യയിലെ കോലാലമ്പൂരിൽ നിന്ന് ഇന്നലെ ഉച്ചയ്ക്ക് 12.57 നാണ് പ്രത്യേകവിമാനം പുറപ്പെട്ടത്. 175 മുതിർന്നവരും നാലു കുട്ടികളുമാണ് എത്തിയത്. മലയാളികൾക്ക് പുറമാ അയൽ സംസ്ഥാനക്കാരും ഇവരിലുണ്ട്. അയൽ സംസ്ഥാനക്കാരെയും എറണാകുളം സ്വദേശികളെയും ജില്ലയിൽ നിരീക്ഷണത്തിലാക്കി. മറ്റുള്ളവരെ സ്വന്തം ജില്ലകളിലേക്ക് കൊണ്ടുപോയി.