മലയാളികളെ നാട്ടിലെത്തിക്കാൻ ടൂറിസ്റ്റ് ബസുകൾ ഉപയോഗിക്കണം: ചെന്നിത്തല

Monday 11 May 2020 1:32 AM IST

തിരുവനന്തപുരം: മറ്റു സംസ്ഥാനങ്ങളിൽ കുടുങ്ങിക്കിടക്കുന്ന മലയാളികളെ നാട്ടിലെത്തിക്കാൻ സ്വകാര്യ ടൂർ ഓപ്പറേറ്റർമാരുടെ വാഹനങ്ങൾ ഉപയോഗിക്കണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല സർക്കാരിനോട് ആവശ്യപ്പെട്ടു. വാഹനങ്ങൾ നൽകി സഹകരിക്കാൻ തയ്യാറുള്ള ടൂർ ഓപ്പറേറ്റർമാർക്കായി ഒരു രജിസ്‌ട്രേഷൻ പ്ലാറ്റ്ഫോം ആരംഭിച്ച് ഉടൻ തന്നെ ഇൗ സാദ്ധ്യത പരിശോധിക്കണം.