ഭീതിമാറാതെ ഗൾഫ് ഒമാനിൽ മരണം 17 സൗദിയിൽ 7 വിദേശികൾ മരിച്ചു

Tuesday 12 May 2020 2:12 AM IST

COVID IN GULF

മസ്​കത്ത്​: ഗൾഫ് രാജ്യങ്ങളിലെ കൊവിഡ് ഭീതി വിട്ടൊഴിയുന്നില്ല. ഒമാനിലടക്കം രോഗികളുടെ എണ്ണം ദിനംപ്രതി കൂടുകയാണ്.

രാജ്യത്തെ മൊത്തം കൊവിഡ്​ ബാധിതരുടെ എണ്ണം 3573 ആയി.17 പേർക്കാണ് രാജ്യത്ത് ഇതുവരെ കൊവിഡ് ബാധമൂലം ജീവൻ നഷ്ടപ്പെട്ടത്.

സൗദി അറേബ്യയിൽ കൊവിഡ്​ ബാധിച്ച്​ ഏഴ്​ വിദേശികൾ കൂടി കഴിഞ്ഞദിവസം മരിച്ചു. ഇതോടെ രാജ്യത്തെ ഇതുവരെയുള്ള മരണസംഖ്യ 246 ആയി ഉയർന്നു. നാലുപേർ ജിദ്ദയിലും രണ്ടുപേർ റിയാദിലും ഒരാൾ മക്കയിലുമാണ്​ മരിച്ചത്​. രാജ്യത്ത് ആകെ 39,048 കൊവിഡ് രോഗബാധിതരാണ് ഉള്ളത്. അതേസമയം, 24 മണിക്കൂറിനിടെ 1313 പേർ സുഖം പ്രാപിച്ചതോടെ ആകെ രോഗമുക്തരുടെ എണ്ണം 11457 ആയി ഉയർന്നു.​

ഗൾഫ് രാജ്യങ്ങളിലെ ആകെ രോഗബാധിതരുടെ എണ്ണവും മരണസംഖ്യയും.

ഖത്തർ ( 22,520 - 14), യു.എ.ഇ(18,198 - 198), ബഹ്റൈൻ (4941- 08), കുവൈറ്റ് (8688 - 58) എന്നിങ്ങനെയാണ് മറ്റ്

വ്യോഗതാഗതം ജൂണോടെ?

മ​സ്​​ക​റ്റ്​: ഒ​മാ​ൻ അ​ട​ക്കം ജി.​സി.​സി രാ​ജ്യ​ങ്ങ​ളി​ൽ ജൂ​ണോ​ടെ വ്യോ​മ​ഗ​താ​ഗ​തം പു​ന​രാ​രം​ഭി​ക്കാ​ൻ സാ​ദ്ധ്യ​തയുള്ളതായി റിപ്പോർട്ട്. ഇ​തു​സം​ബ​ന്ധി​ച്ച്​ ബ​ന്ധ​പ്പെ​ട്ട അ​ധി​കൃ​ത​ർ ഇ​തു​വ​രെ തീ​രു​മാ​ന​ങ്ങ​ൾ എ​ടു​ത്തി​ട്ടി​ല്ലെ​ങ്കി​ലും ചി​ല വി​മാ​ന​ക്ക​മ്പ​നി​ക​ൾ ബു​ക്കിംഗ്​ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ഒ​മാ​നി​ൽ​നി​ന്നും മ​റ്റ് ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നും പു​റം​രാ​ജ്യ​ങ്ങ​ളി​ലേ​ക്ക്​ സ​ർ​വീ​സ്​ ന​ട​ത്ത​ണ​മെ​ന്ന്​ പ​ല കാ​ര​ണ​ങ്ങ​ളാ​ൽ ആ​വ​ശ്യ​ങ്ങ​ൾ ഉ​യ​രു​ന്നു​ണ്ടെ​ന്ന്​ വി​മാ​ന​ക്ക​മ്പ​നി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട​വ​ർ പ​റ​യു​ന്നു. ഇ​തിന്റെ ഭാ​ഗ​മാ​യി വെ​ബ്സൈ​റ്റു​ക​ൾ വ​ഴി ബു​ക്കിംഗ് ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ൽ, സ​ർ​വി​സ്​ പു​ന​രാ​രം​ഭി​ക്കു​ന്ന​ത്​ ബ​ന്ധ​പ്പെ​ട്ട സ​ർ​ക്കാ​രുക​ളു​ടെ തീ​രു​മാ​ന​ത്തെ ആ​ശ്ര​യി​ച്ചാ​ണി​രി​ക്കു​ന്ന​തെ​ന്നും വൃ​ത്ത​ങ്ങ​ൾ വ്യ​ക്ത​മാ​ക്കി.