പെൻഷൻകാർക്കും സംഭാവന ചെയ്യാം

Tuesday 12 May 2020 12:00 AM IST

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ കൊവിഡ് ദുരിതാശ്വനിധിയിലേക്ക് പെൻഷൻകാർക്കും ഒരുമാസത്തെ വരുമാനം സംഭാവന ചെയ്യാം. ഇതിനുള്ള സമ്മതപത്രം അതത് ട്രഷറി ഓഫീസുകളിൽ നിശ്ചിത മാതൃകയിൽ നൽകണമെന്ന് നിർദ്ദേശിച്ച് സർക്കാർ ഉത്തരവ് ഇറക്കി. അഞ്ചുതവണകളായും തുക നൽകാം. നേരത്തെ തുക നൽകിയിട്ടുണ്ടെങ്കിൽ ഒരു മാസത്തെ തുകയിൽ നിന്ന് ഇത് കുറച്ചു നൽകിയാൽ മതി. ഇതിന് അടച്ച തുകയുടെ രസീത് ഹാജരാക്കണമെന്നും ഉത്തരവിൽ പറയുന്നു.