വിദ്യാർത്ഥികൾക്കായി ടെലി സയൻസ് സ്‌കോളർ
Tuesday 12 May 2020 12:00 AM IST
തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ പഠന നിലവാരം ഉയർത്തുന്നതിനായി പൊതുവിദ്യാഭ്യാസ വകുപ്പ് ടെലി സയൻസ് സ്‌കോളർ പ്രോഗ്രാം ഒരുക്കുന്നു. കേരളത്തിലെ കുട്ടികൾക്ക് അന്താരാഷ്ട്ര തലത്തിലുള്ള വിദഗ്ദ്ധരുമായി സംവദിക്കാനും സംശയ നിവാരണത്തിനുമുള്ള അവസരമൊരുക്കുന്ന പദ്ധതി ഹൈടൈക്ക് വിദ്യാഭ്യാസത്തിന്റെ ചുവടു പിടിച്ചാണ് ആവിഷ്‌കരിക്കുന്നതെന്ന് മന്ത്രി സി.രവീന്ദ്രനാഥ് പറഞ്ഞു.