പാസ് ഉണ്ടെന്ന് ഉറപ്പുവരുത്തണമെന്ന്: ഡി.ജി.പി
Tuesday 12 May 2020 12:00 AM IST
തിരുവനന്തപുരം: ഇതരസംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് മടങ്ങുന്നതിനുള്ള പാസിന് അപേക്ഷിക്കുമ്പോൾ അവർക്ക് കേരളത്തിൽ നിന്നുള്ള പാസ് ഉണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ എല്ലാ സംസ്ഥാനങ്ങളോടും ആവശ്യപ്പെട്ടു. ഇത്തരം സംസ്ഥാനങ്ങളിലെ ഓൺലൈൻ പോർട്ടലിൽ കേരളം നൽകുന്ന കോവിഡ് 19 ഇ-ജാഗ്രതാ പാസിന്റെ വിവരങ്ങൾ രേഖപ്പെടുത്താൻ സൗകര്യമൊരുക്കണമെന്നും ഡി.ജി.പിമാർക്കും പൊലീസ് കമ്മിഷണർമാർക്കും അയച്ച സന്ദേശത്തിൽ ഡി.ജി.പി അഭ്യർത്ഥിച്ചു. കേരളത്തിൽ നിന്ന് പാസ് ലഭിക്കാതെ പലരും അതിർത്തി ചെക്ക് പോസ്റ്റുകളിൽ എത്തിയതിനെ തുടർന്നാണ് ഡി.ജിപിയുടെ നടപടി.