15 വരെ മഴ

Tuesday 12 May 2020 12:55 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് 15 വരെ ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കൊല്ലം, ആലപ്പുഴ, എറണാകുളം ,ഇടുക്കി, പത്തനംതിട്ട ,കോട്ടയം ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. 50 കിലോമീറ്റർ വേഗത്തിൽ കടൽ കാറ്റിനും സാദ്ധ്യതയുണ്ട്.