നഴ്സുമാരുടെ സംരക്ഷണത്തിന് പ്രത്യേക കരുതൽ : മന്ത്രി കെ.കെ.ശൈലജ

Tuesday 12 May 2020 12:10 AM IST

തിരുവനന്തപുരം : കൊവിഡ് പ്രതിരോധത്തിൽ മുൻനിരപോരാളികളായ നഴ്സുമാരുടെ ആരോഗ്യ സംരക്ഷണത്തിന് സർക്കാർ പ്രത്യേക കരുതലാണ് നൽകുന്നതെന്ന് മന്ത്രി കെ.കെ.ശൈലജ നഴ്സസ് ദിന സന്ദേശത്തിൽ പറഞ്ഞു. സുരക്ഷ ഉപ​ക​ര​ണ​ങ്ങൾ നൽകി​ക്കൊണ്ടു മാത്രമേ കൊവിഡ് രോഗി​കളെ ശുശ്രൂ​ക്ഷി​ക്കാൻ ആരോഗ്യ പ്രവർത്ത​കരെ നിയോ​ഗി​ക്കു​ക​യു​ള്ളൂ. മുൻകരുതലെടുത്തെങ്കിലും വൈറസ് ബാധ​യു​ണ്ടായ നഴ്സു​മാർ, ജെ.​എ​ച്ച്.​ഐമാർ തുട​ങ്ങി​യ​വരെ ആശു​പ​ത്രി​യിൽ അഡ്മിറ്റ് ചെയ്ത് നല്ല പരി​ച​രണത്തിലൂടെ രോഗം ഭേദ​മാ​ക്കി. കൊവിഡിനെ​തി​​രായ പോരാട്ടം അവസാനിച്ചിട്ടില്ലെന്നും നിപ വൈറ​സിനെ ചെറു​ക്കു​ന്ന​തി​നി​ട​യിൽ ജീവൻ പൊലിഞ്ഞ ലിനി​ ഓരോ നഴ്സസ് ദിന​ത്തിലും നൊമ്പ​രമാണെന്നും മന്ത്രി പറഞ്ഞു. ഈ വർഷത്തെ നഴ്സസ് ദിനാചരണവും അവാർഡ് ദാനവും പ്രത്യേക സാഹചര്യത്തിൽ ഒഴിവാക്കിയെങ്കിലും ഓരോരുത്തരുടെയും സേവനങ്ങൾ സർക്കാർ വിലമതിക്കുന്നതായും മന്ത്രി വ്യക്തമാക്കി.