സൗദിയിൽ വേതനം ഇനി മണിക്കൂർ അടിസ്ഥാനത്തിലാക്കും
Tuesday 12 May 2020 12:53 AM IST
ജിദ്ദ: നിയമലംഘകരായ വിദേശ തൊഴിലാളികളെ നിയന്ത്രിക്കാനും സ്വദേശികൾക്ക് കൂടുതൽ തൊഴിലവസരം ഉറപ്പ് വരുത്താനും, ശമ്പളം കൂടുതൽ ലഭിക്കാനും സൗദിയിൽ സ്വകാര്യമേഖലയിൽ വേതനം മണിക്കൂർ അടിസ്ഥാനത്തിലാക്കുന്നു. സ്വദേശികളായ തൊഴിലന്വേഷകർക്ക് പുതിയ ജോലികൾ സൃഷ്ടിക്കുകയാണ് പദ്ധതിയിലൂടെ പ്രധാനമായും ലക്ഷ്യമിടുന്നത്. നിലവിലെ പ്രതിസന്ധിയെ മറികടന്ന് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ സഹായിക്കാൻ പുതിയ തൊഴിൽ രീതി സഹായമാകുമെന്നാണ് കണക്ക് കൂട്ടൽ.