കേരള ; അവ​സാന സെമ​സ്റ്റർ ബിരുദ പരീ​ക്ഷകൾ 21 മുതൽ

Wednesday 13 May 2020 12:30 AM IST

തിരുവനന്തപുരം : കേരള സർവ​ക​ലാ​ശാ​ല​യുടെ അവ​സാന സെമ​സ്റ്റർ ബിരുദ പരീ​ക്ഷ​കൾ മേയ് 21 മുതൽ ആരം​ഭി​ക്കും. സി.​ബി.​സി.​എ​സ്.​എസ് ആറാം സെമ​സ്റ്റർ പരീ​ക്ഷ​കൾ മേയ് 21 മുതലും വിദൂര വിദ്യാ​ഭ്യാസം (എ​സ്.​ഡി.​ഇ) അഞ്ച്, ആറ് സെമ​സ്റ്റർ ബിരുദ പരീ​ക്ഷ​കൾ മേയ് 28 മുതലും പഞ്ച​വ​ത്സര എൽ.​എൽ.ബി പത്താം സെമ​സ്റ്റർ പരീ​ക്ഷ​കൾ ജൂൺ 8 മുതലും അഞ്ചാം സെമ​സ്റ്റർ പരീ​ക്ഷ​കൾ ജൂൺ 16 മുതലും ത്രിവ​ത്സര എൽ.​എൽ.ബി ആറാം സെമ​സ്റ്റർ പരീ​ക്ഷ​കൾ ജൂൺ 9 മുതലും നടക്കും. യാത്രാ​ക്ലേശം കണ​ക്കി​ലെ​ടുത്ത് സബ്‌സെന്റ​റു​കളും പരീ​ക്ഷാ​ന​ട​ത്തി​പ്പി​നായി ക്രമീ​ക​രിക്കും. സബ്‌സെന്റ​റു​കൾ തിരഞ്ഞെടുക്കാനുള്ള അവ​സ​രം ഒരു​ക്കു​മെന്നും സർവ​ക​ലാ​ശാല അറി​യി​ച്ചു.