കന്യാസ്ത്രീ വിദ്യാർത്ഥിനിയുടെ മരണം: അന്വേഷണം ക്രൈംബ്രാഞ്ചിന്

Wednesday 13 May 2020 12:34 AM IST

തിരുവനന്തപുരം: തിരുവല്ല പാലിയേക്കര ബസേലിയൻ കോൺവെന്റിലെ കന്യാസ്ത്രീ വിദ്യാർത്ഥിനി ദിവ്യ പി. ജോണിന്റെ മരണത്തിന്റെ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി ഡി.ജി.പി ലോക്‌നാഥ് ബെഹ്റ ഉത്തരവിട്ടു. മനുഷ്യാവകാശ പ്രവർത്തകൻ ജോമോൻ പുത്തൻപുരയ്ക്കൽ നൽകിയ പരാതിയിലാണ് ഉത്തരവ്. ഈ മാസം ഏഴിനാണ് ദിവ്യയെ മഠത്തിലെ കിണറിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.