കാലിക്കറ്റ് യൂണി. അറിയിപ്പുകൾ

Wednesday 13 May 2020 4:38 PM IST

പരീക്ഷാഫലം

ആറാം സെമസ്റ്റർ ബി ആർക് (04-09-11 പ്രവേശനം, 12 സ്‌കീം) റഗുലർ,സപ്ലിമെന്ററി പരീക്ഷാഫലം വെബ്‌സൈറ്റിൽ. പുനർമൂല്യനിർണയത്തിന് ജൂൺ 15 വരെ അപേക്ഷിക്കാം. ഫീസ് കുടിശ്ശിക കാരണം ഫലം തടഞ്ഞുവയ്ക്കപ്പെട്ടവർ 0494 2407234 ൽ ബന്ധപ്പെടണം. ബാക്കി തുക അടച്ച രസീതി (cue2853@uoc.ac.in, cue4320@uoc.ac.in) ഇ മെയിൽ അയച്ചാൽ മതി.

ഫോട്ടോഗ്രാഫർ നിയമനം

സ്കൂൾ ഒഫ് ഡ്രാമ ആൻഡ് ഫൈൻ ആർട്സിലേക്ക് തിയേറ്റർ ഫോട്ടോഗ്രാഫർ കരാർ നിയമനത്തിന് 25 വൈകിട്ട് അഞ്ച് മണിക്കകം ഓൺലൈൻ അപേക്ഷ സമർപ്പിക്കണം. മാസവേതനം 30385 രൂപ. വിവരങ്ങൾ വെബ്‌സൈറ്റിൽ.