ഇടവമാസ പൂജകൾക്കായി ശബരിമല ​ന​ട ഇന്നുതുറക്കും

Thursday 14 May 2020 1:36 AM IST

പത്തനം​തിട്ട : ഇടവമാസ പൂജകൾക്കായി ശബരിമല ധർമ്മശാസ്താ ക്ഷേത്ര​ന​ട ഇന്നുതുറക്കും. വൈകിട്ട് 5 ന് തന്ത്രി കണ്ഠരര്മഹേഷ് മോഹനരുടെ മുഖ്യകാർമ്മികത്വത്തിൽ മേൽശാന്തി എ.കെ.സുധീർ നമ്പൂതിരി നട തുറന്ന് വിളക്ക് തെളിക്കും. ഭക്തർക്ക് പ്രവേശനമില്ല.19ന് നട അടയ്ക്കും. പതിവു പൂജകൾ മാത്രമേ ഉണ്ടാകു. ഓൺലൈൻ വഴിപാടുകൾക്ക് സംവിധാനം ഒരുക്കിയിട്ടുണ്ട്.