സേവനങ്ങൾ ഇനി മുടങ്ങില്ല; ഓഫീസിലേക്ക് ബസ് റെഡി
കോഴിക്കോട്: സർക്കാർ ഓഫീസുകളുടെ സുഗമമായ പ്രവർത്തനം ഉറപ്പാക്കാൻ ജീവനക്കാർക്കായി ജില്ലയിലെ പ്രധാന കേന്ദ്രങ്ങളിൽ നിന്ന് സിവിൽ സ്‌റ്റേഷനിലേക്കും തിരിച്ചും ഇന്ന് കെ.എസ്.ആർ.ടി.സി ബസ് സർവീസുകൾ ആരംഭിക്കും.
എല്ലാ പ്രവൃത്തി ദിവസങ്ങളിലും നിശ്ചിത സമയത്ത് സർവീസുണ്ടാകും. അനുവദിച്ച റൂട്ടുകളിലെ ബസ് സ്റ്റോപ്പുകളിൽ നിന്ന് ഔദ്യോഗിക തിരിച്ചറിയൽ രേഖയുടെ അടിസ്ഥാനത്തിൽ ജീവനക്കാർക്ക് ഈ സൗകര്യം ഉപയോഗപ്പെടുത്താം.
ടിക്കറ്റ് നിരക്ക് ഇരട്ടി
സാധാരണ നിരക്കിന്റെ ഇരട്ടിയാകും യാത്രാചാർജ്ജ്. പരമാവധി 30 ജീവനക്കാരെ മാത്രമെ ഒരു ബസ്സിൽ കയറ്റൂ.
ബസ് ഈ റൂട്ടുകളിൽ
തൊട്ടിൽപ്പാലം - കുറ്റ്യാടി - ഉള്ള്യേരി - സിവിൽ സ്റ്റേഷൻ : രാവിലെ 8.10
ബാലുശ്ശേരി - നന്മണ്ട - സിവിൽ സ്റ്റേഷൻ - 8.30
മുക്കം - കുന്ദമംഗലം - സിവിൽ സ്റ്റേഷൻ - 8.45
വടകര - കൊയിലാണ്ടി - സിവിൽ സ്റ്റേഷൻ - 8.20 രാമനാട്ടുകര - ഫറോക്ക് - സിവിൽ സ്റ്റേഷൻ - 9.00
താമരശ്ശേരി -നരിക്കുനി - സിവിൽ സ്റ്റേഷൻ - 8.30
സിവിൽ സ്റ്റേഷനിൽ നിന്ന് തിരിച്ച് - വൈകിട്ട് - 5.10
'ജീവനക്കാർ പ്രോട്ടോക്കോൾ പാലിച്ച് ബസ് സൗകര്യം പരമാവധി ഉപയോഗപ്പെടുത്തണം".
- എസ്. സാംബശിവ റാവു, ജില്ലാ കളക്ടർ