വെള്ള കാർഡിന് സൗജന്യ കിറ്റ് ഇന്ന് മുതൽ

Friday 15 May 2020 1:37 AM IST

തിരുവനന്തപുരം: വെള്ള റേഷൻ കാർഡുകൾക്കുള്ള സൗജന്യ പലവ്യഞ്ജന കിറ്റ് വിതരണം ഇന്ന് ആരംഭിക്കും. കാർഡിലെ അവസാനത്തെ അക്കം അനുസരിച്ചാണ് വിതരണം ക്രമീകരിച്ചിരിക്കുന്നത്. പൂജ്യത്തിൽ അവസാനിക്കുന്ന കാർഡുകൾക്ക് 15നും 1, 2 അക്കങ്ങൾക്ക് 16നും 3, 4, 5 അക്കങ്ങൾക്ക് 18നും 6, 7, 8 അക്കങ്ങൾക്ക് 19നും 9 അടക്കം ബാക്കിയുള്ളവയ്ക്ക് 20നും വിതരണം ചെയ്യും. 21 മുതൽ പി.എം.ജി.കെ.എ.വൈ പ്രകാരമുള്ള റേഷൻ വിതരണം ആരംഭിക്കും.