കാപ്പെക്സിന്റെ ഫാക്ടറികൾ പ്രവർത്തനം ആരംഭിച്ചു

Friday 15 May 2020 12:35 AM IST
കാപ്പെക്സിന്റെ ഫാക്ടറികൾ പ്രവർത്തനം ആരംഭിച്ചു

കരുനാഗപ്പള്ളി: കാപ്പെക്സിന്റെ 10 കശുഅണ്ടി ഫാക്ടറികളും തുറന്ന് പ്രവർത്തനം ആരംഭിച്ചതായി ചെയർമാൻ പി.ആർ. വസന്തൻ അറിയിച്ചു. സർക്കാരിന്റെയും ആരോഗ്യവകുപ്പിന്റെ എല്ലാ മാനദണ്ഡങ്ങളും പാലിച്ചു കൊണ്ടാണ് ഫാക്ടറികൾ പ്രവർത്തിക്കുന്നത്. എല്ലായിടത്തും സിംഗിൾ എൻട്രി നടപ്പാക്കി. തൊഴിലാളികൾക്ക് മാസ്കും സാനിറ്റൈസറും ലഭ്യമാക്കി. 50 ശതമാനം തൊഴിലാളികളെയാണ് ഓരോ ദിവസവും ജോലിക്ക് നിയോഗിക്കുന്നത്. സാമൂഹ്യ അകലം ഉറപ്പാക്കും. ആരോഗ്യ പ്രവർത്തകർ തൊഴിലാളികൾ സ്വീകരിക്കേണ്ട മുൻകരുതൽ സംബന്ധിച്ച് വിശദീകരണം നൽകി. ഹോം ക്വാറന്റൈനിലുള്ളവരുടെ വീട്ടിൽ നിന്നുള്ളവർ തൽക്കാലം ജാേലിയിൽ നിന്ന് ഒഴിഞ്ഞുനിൽക്കാനും നിർദ്ദേശിച്ചു.

..........................................

വരും മാസങ്ങളിൽ തുടർച്ചയായി തൊഴിൽ നൽകാൻ ആവശ്യമായ അളവിൽ തോട്ടണ്ടി ഇതിനകം സംഭരിച്ചിട്ടുണ്ട്. ഇതോടോപ്പം ഫാക്ടറി ഔട്ട്‌ലെറ്റ് വഴി എല്ലാ ട്രേഡിലുമുളള കശുഅണ്ടി പരിപ്പുകളുടെ കൺസ്യൂമർ പാക്കറ്റുകൾ 25ശതമാനം വിലക്കുറവിൽ വില്പന നടത്താനും ആരംഭിച്ചിട്ടുണ്ട്.

പി.ആർ.വസന്തൻ, കാപ്പക്സ് ചെയർമാൻ

തുറന്നത്: 10 ഫാക്ടറികൾ

ജീവനക്കാർ: 50 ശതമാനം