കേന്ദ്രപാക്കേജിൽ പോരായ്മകൾ :മന്ത്രി ഐസക്ക്

Friday 15 May 2020 12:59 AM IST

തിരുവനന്തപുരം: കേന്ദ്ര പാക്കേജിലെ ഇന്നലത്തെ പ്രഖ്യാപനത്തിലും ബ‌ഡജറ്രിന് പുറത്ത് 18,000 കോടി രൂപ മാത്രമേ കേന്ദ്രത്തിന് ചെലവ് വരുന്നുള്ളുവെന്ന് സംസ്ഥാന ധനമന്തി ഡോ.തോമസ് ഐസക്ക് കുറ്റപ്പെടുത്തി. കർഷകരുടെ ആറുമാസത്തെ പലിശയുടെ പകുതിയെങ്കിലും എഴുതിത്തള്ളാമായിരുന്നു. അന്യ സംസ്ഥാന തൊഴിലാളികളുടെ താമസത്തിന് 11,000 കോടി നൽകിയെന്നാണ് പറഞ്ഞത്. കേരളത്തിന് 157 കോടി രൂപ മാത്രമാണ് കിട്ടിയത്.

തൊഴിലുറപ്പിലേക്ക് തന്നത് മുൻകുടിശിക മാത്രമാണ്. കർഷകർക്കും മറ്രും തരുന്നത് ധനസഹായമല്ല, വായ്പ മാത്രമാണ്.

ഒരു രാജ്യം ഒരു റേഷൻ കാർ‌ഡ് സമ്പ്രദായം വഴി അന്യസംസ്ഥാന തൊഴിലാളി ഇവിടെ നിന്ന് റേഷൻ വാങ്ങിയാൽ ആ വിഹിതം അയാളുടെ നാട്ടിലെ റേഷനിൽ കുറയ്ക്കുമെന്നും മന്ത്രി കുറ്രപ്പെടുത്തി. മത്സ്യത്തൊഴിലാളികളെയും മൃഗപരിപാലനം നടത്തുന്ന കർഷകരെയും കിസാൻ ക്രെഡിറ്ര് കാർഡിൽ ഉൾപ്പെടുത്തിയതിനെയും വഴിവാണിഭക്കാർക്ക് വായ്പ നൽകുന്നതിനെയും ഐസക് സ്വാഗതം ചെയ്തു.