കാലിക്കടവിൽ അവിൽ മില്ലിന് തീപിടിച്ചു

Thursday 14 May 2020 11:26 PM IST
കാലിക്കടവിൽ തീപിടിച്ച അവിൽ മിൽ അഗ്നിശമനസേന ഉദ്യോഗസ്ഥരും പൊലീസും പരിശോധിക്കുന്നു

കാലിക്കടവ്: കാലിക്കടവിൽ മിനി ഇൻഡസ്ട്രിയൽ എസ്റ്റേറ്റിൽ പ്രവർത്തിക്കുന്ന അവിൽ മില്ലിന് തീപിടിച്ചു വൻ നഷ്ടം. വെള്ളച്ചാലിലെ എം.വി. ചന്ദ്രന്റെ ഉടമസ്ഥതയിലുള്ള മോഡേൺ അവിൽ മില്ലിലാണ് ബുധനാഴ്ച രാത്രി ഏഴോടെ തീപിടിച്ചത്. മേൽക്കൂരയിലെ ഷീറ്റുകൾ ഉൾപ്പെടെ കത്തിനശിച്ചു. മേൽക്കൂര പൊട്ടിത്തെറിക്കുന്ന ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരുടെ സമയോചിതമായ ഇടപെടലിനെ തുടർന്നാണ് തീയണക്കാൻ കഴിഞ്ഞത്. അവിൽ വറുക്കുന്നതിന് ഉപയോഗിക്കുന്ന ഭാഗത്തെ വിറകിൽ നിന്നും തീപടർന്നതെന്നാണ് കരുതുന്നത്. @gmail.com>

തൃക്കരിപ്പൂർ അഗ്നിശമന നിലയം മേധാവി കെ. സതീഷിന്റെ നേതൃത്വത്തിൽ ഫയർ ഫോഴ്‌സ് എത്തിയാണ് തീകെടുത്തിയത്. ചന്തേര എ.എസ്‌. ഐമാരായ കെ. ജോസഫ്, വി.എം. മധുസൂദനൻ എന്നിവരുടെ നേതൃത്വത്തിൽ പൊലീസും സ്ഥലത്തെത്തിയിരുന്നു. അവിൽ, നെല്ല് തുടങ്ങിയ സാധനങ്ങൾ സൂക്ഷിച്ച സ്ഥലത്തേക്ക് തീ പടരാത്തത് വലിയ നഷ്ടം ഒഴിവാക്കി.