ടെക്നിക്കൽഹൈസ്‌കൂൾ പ്രവേശനം: 21 വരെ ഓൺലൈനായി അപേക്ഷിക്കാം

Saturday 16 May 2020 12:00 AM IST
photo


തിരുവനന്തപുരം: നെടുമങ്ങാട് സർക്കാർ ടെക്നിക്കൽ ഹൈസ്‌കൂളിലേക്ക് പ്രവേശന നടപടികൾ ആരംഭിച്ചു. www.polyadmission.org ലെ ടി.എച്ച്.എസ് അഡ്മിഷൻ പോർട്ടൽ ലിങ്ക് ക്ലിക്ക് ചെയ്തശേഷം ഓൺലൈൻ സബ്മിഷനിലൂടെ മേയ് 21നകം അപേക്ഷ സമർപ്പിക്കണം. ആധാർ നമ്പർ, ഇമെയിൽവിലാസം, സംവരണ വിവരങ്ങൾ എന്നിവ നിർബന്ധം അല്ല. രണ്ടാം അർദ്ധവാർഷിക പരീക്ഷയുടെ മാർക്കാണ് പരിഗണിക്കുന്നത്. വിവരങ്ങൾ നൽകിയശേഷം അപേക്ഷയിൽ സൂചിപ്പിച്ചിട്ടുളള മൊബൈൽ നമ്പരിലേക്ക് അഞ്ചക്ക ഒ.ടി.പി ലഭിക്കും. ഈ ഒ.ടി.പി നൽകി അപ്രൂവൽ നൽകുന്നതോടെ ഓൺലൈൻ അപേക്ഷ പൂർത്തിയാകും. ആറക്ക നമ്പർ അപേക്ഷാനമ്പരായി സ്‌ക്രീനിൽ ലഭിക്കും. ഓൺലൈൻ അപേക്ഷസമർപ്പിക്കുന്നതിന് ബുദ്ധിമുട്ട് നേരിടുന്നവർക്ക് സ്‌കൂളിൽ ഒരുക്കിയിട്ടുള്ള ഹെൽപ്പ് ഡെസ്കിൽ നിന്ന് നേരിട്ടും മൊബൈൽഫോണിലും സഹായം ലഭിക്കും. സെലക്‌ഷൻലിസ്റ്റ് 22ന് പ്രസിദ്ധീകരിക്കും. 27ന് സ്‌കൂൾ പ്രവേശനം നൽകും. 29ന് പ്രവേശന നടപടികൾ അവസാനിക്കും. ജൂൺ ഒന്ന് മുതൽ മൊബൈൽഫോൺ / ക്ലാസ്‌ തിരിച്ചുളളവാട്ട്സാപ്പ് ഗ്രൂപ്പ്‌വഴി ഓൺലൈൻ ക്ലാസ് ആരംഭിക്കും. കൂടുതൽ വിവരങ്ങൾക്ക് 8606251157, 7907788350, 9895255484, 9846170024