ബി.ജെ.പി സമരം നടത്തി
Friday 15 May 2020 9:42 PM IST
ചെങ്ങന്നൂർ: ക്ഷേമനിധിയിൽ അംഗങ്ങളായ എല്ലാവർക്കും സഹായധനം അനുവദിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സമരം നടത്തി. താലൂക്ക് ഓഫീസിന് മുന്നിൽ ജില്ല പ്രസിഡന്റ് എം.വി.ഗോപകുമാർ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് സതീഷ് ചെറുവല്ലൂർ അദ്ധ്യക്ഷത വഹിച്ചു.
നിയോജക മണ്ഡലം ജനറൽ സെക്രട്ടറി പ്രമോദ് കാരയ്ക്കാട്, വൈസ് പ്രസിഡന്റ് സതീഷ് കൃഷ്ണൻ, സെക്രട്ടറിമാരായ അനീഷ് മുളക്കുഴ, രാജേഷ് ഗ്രാമം, ട്രഷർ മനു കൃഷ്ണൻ, കർഷകമോർച്ച ജനറൽ സെക്രട്ടറി പ്രമോദ് കോടിയാട്ടുകര എന്നിവർ പ്രസംഗിച്ചു.