ഭക്ഷണക്കിറ്റുകൾ നൽകി
Friday 15 May 2020 9:46 PM IST
പത്തനംതിട്ട : കെ.പി.എസ്.ടി.എ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഏഴംകുളം തേപ്പുപാറ ജീവമാതാ കാരുണ്യഭവനിൽ പച്ചക്കറി പലവ്യഞ്ജനക്കിറ്റുകൾ, മാസ്‌ക്കുകൾ എന്നിവ നൽകി. സംസ്ഥാന ട്രഷറർ എസ്.സന്തോഷ്‌കുമാർ, സംസ്ഥാന വനിതാ ഫോറം കൺവീനർ ജയശ്രീ, ജില്ലാ പ്രസിഡന്റ് വി.എൻ.സദാശിവൻപിള്ള, ജില്ലാ സെക്രട്ടറി വി.ജി.കിഷോർ എന്നിവർ നേതൃത്വം നൽകി.