മാസ്‌ക് ധരിക്കാനും മടി ; 222 പേർ ലോക്കായി

Saturday 16 May 2020 12:54 AM IST
മാസ്‌ക് ധരിക്കാനും മടി ; 222 പേർ ലോക്കായി

കൊല്ലം: പൊതുഇടങ്ങളിൽ മാസ്‌ക് ധരിക്കാൻ തയ്യാറാകാതിരുന്ന 222 പേർക്കെതിരെ ഇന്നലെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ കേസെടുത്തു. സാമൂഹിക അകലം പാലിക്കാനും മാസ്ക് ധരിക്കാനും തയ്യാറാകാത്തവർക്കെതിരെ നിയമ നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായി ജില്ലയിലാകെ പൊലീസ് പരിശോധന കർശനമാണ്. സാമൂഹിക അകലം പാലിക്കാതെ ആൾക്കൂട്ടം സൃഷ്ടിച്ച 159പേർ ഇന്നലെ ജില്ലയിൽ അറസ്റ്റിലായി. കൊല്ലം സിറ്റി, കൊല്ലം റൂറൽ പൊലീസ് ജില്ലകളിലായി 154 കേസുകൾ രജിസ്റ്റർ ചെയ്‌ത് 104 വാഹനങ്ങൾ പിടിച്ചെടുത്തു. ഹാൻഡ് വാഷ് കോർണറുകൾ, സാനിറ്റൈസറുകൾ എന്നിവ സജ്ജമാക്കാത്ത വ്യാപാര സ്ഥാപനങ്ങൾക്കെതിരെ നടപടി ശക്തമാക്കാൻ സ്റ്റേഷൻ ഹൗസ് ഓഫീസർമാർക്ക് ജില്ലാ പൊലീസ് മേധാവിമാർ നിർദേശം നൽകി. കരുനാഗപ്പള്ളി തഴവയിൽ ലോക്ക് ഡൗൺ ലംഘിച്ച് പൊതുസ്ഥലത്ത് കൂട്ടംകൂടി കായിക മത്സരങ്ങളിലേർപ്പെട്ട 8 പേരെ അറസ്റ്റ് ചെയ്തു. ഇവരുടെ എട്ട് വാഹനങ്ങളും പിടിച്ചെടുത്തു.

 കൊല്ലം റൂറൽ, കൊല്ലം സിറ്റി

1. രജിസ്റ്റർ ചെയ്ത കേസുകൾ: 49, 105

2. അറസ്റ്റിലായവർ : 41, 118

3. പിടിച്ചെടുത്ത വാഹനങ്ങൾ 42, 62

4. മാസ്ക് ധരിക്കാത്തതിന് കേസ് : 122, 100