കാലവർഷം നാലുനാൾ വൈകും
Saturday 16 May 2020 1:49 AM IST
തിരുവനന്തപുരം: മലയാളികളുടെ ഇടവപ്പാതിയായ തെക്ക് പടിഞ്ഞാറൻ മൺസൂൺ മഴ നാലുദിവസം വൈകുമെന്ന് കേന്ദ്ര കാലാവസ്ഥാകേന്ദ്രം അറിയിച്ചു. ജൂൺ നാലിനായിരിക്കും തുടക്കം. ആൻഡമാൻ തീരത്തുണ്ടായ ന്യൂനമർദ്ദവും ചുഴലിക്കാറ്റുമാണ് കാരണം.
അതേസമയം, മേയ് 28ന് തുടങ്ങുമെന്ന് സ്വകാര്യ കാലാവസ്ഥാ സ്ഥാപനമായ സ്കൈമാറ്റും 31ന് തുടങ്ങുമെന്ന് വെതർചാനലും പറയുന്നു.
പതിവിലും കൂടുതൽ മഴലഭിക്കുമെന്നാണ് പ്രവചനം. എന്നാൽ, ആഗസ്റ്റിൽ അതിവർഷമുണ്ടാകുമെന്ന മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്
കാലാവസ്ഥാകേന്ദ്രം സ്ഥിരീകരിച്ചില്ല.