എറണാകുളത്ത് ലോറിയും ജീപ്പും കൂട്ടിയിടിച്ച് അപകടം,​ രണ്ട് പേർക്ക് ദാരുണാന്ത്യം

Saturday 16 May 2020 11:24 AM IST

കൊച്ചി: എറണാകുളം മുളന്തുരുത്തിയിൽ ഉണ്ടായ വാഹനാപകടത്തിൽ രണ്ട് പേർ മരിച്ചു. മൂന്ന് പേർക്ക് പരിക്കേറ്റു. ലോറിയും ജീപ്പും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. ജീപ്പിലുണ്ടായിരുന്ന കോട്ടയം കടത്തുരുത്തി സ്വദേശികളായ ബാബു, സുന്ദരേശൻ എന്നിവരാണ് മരിച്ചത്. ടാറിംഗ് തൊഴിലാളികളാണ് ഇരുവരും. അപകടത്തിന്റെ കാരണം എന്തെന്ന് വ്യക്തമല്ല.