ജലനിരപ്പ് ഉയരുന്നു, ഡാം ഷട്ട‌ർ നാളെ രാവിലെ തുറക്കും: ജാഗ്രത പാലിക്കണമെന്ന് നിർദേശം നൽകി കളക്ടർ

Saturday 16 May 2020 9:53 PM IST

കൊ​ച്ചി: മഴമൂലം ജ​ല​നി​ര​പ്പ് ഉ​യ​രു​ന്ന സാഹചര്യം പരിഗണിച്ച് മ​ല​ങ്ക​ര ജലനിരപ്പ് ഉയരുന്നു, ഡാം ഷട്ടർ നാളെ രാവിലെ തുറക്കും: ജാഗ്രത പാലിക്കണമെന്ന് നിർദേശം നൽകി കളക്ടർ ഷ​ട്ട​റു​ക​ൾ നാളെ രാ​വി​ലെ തുറക്കും. രാവിലെ ആറു മണിക്കാണ് ഡാമിന്റെ ഷട്ടറുകൾ തുറക്കുക. 20 സെ​ന്‍റി മീ​റ്റ​ർ വീ​ത​മാ​ണ് മൂന്ന് ഷ​ട്ട​റു​ക​ളും തു​റ​ക്കു​ന്ന​ത്. 42 മീ​റ്റ​റാ​ണ് മ​ല​ങ്ക​ര ഡാ​മി​ന്‍റെ സം​ഭ​ര​ണ​ശേ​ഷി. ശനിയാഴ്ചയോടെ ഡാമിന്റെ ജലനിരപ്പ് 41.64 മീറ്ററിൽ എത്തിയ സാഹചര്യത്തിലാണ് ഷട്ടറുകൾ തുറക്കാൻ തീരുമാനിച്ചത്. ക​ഴി​ഞ്ഞ വ​ർ​ഷം ജ​ല​നി​ര​പ്പ് ക്ര​മാ​തീ​ത​മാ​യി ഉ​യ​ർ​ന്ന​തോ​ടെ ഡാ​മി​ന്‍റെ ആ​റ് ഷ​ട്ട​റു​ക​ളും തു​റ​ന്നി​രു​ന്നു.

തൊടുപുഴ, മൂവാറ്റുപുഴ നദികളുടെയും കൈവഴികളുടെ ഒഴുക്ക് ശക്തിപ്പെടാനിടയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് എ​റ​ണാ​കു​ളം ജി​ല്ലാ ക​ള​ക്ട​ർ എ​സ്. സു​ഹാ​സ് അറിയിച്ചു. അതേസമയം, സം​സ്ഥാ​ന​ത്ത് ചി​ല​യി​ട​ങ്ങ​ളി​ൽ ശ​ക്ത​മാ​യ മ​ഴ​യ്ക്കു സാദ്ധ്യത​യു​ണ്ടെ​ന്ന് കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം മു​ന്ന​റി​യി​പ്പ് ന​ൽ​കി. ഈ സാഹചര്യത്തിൽ വിവിധ ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

ശനിയാഴ്ച കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം എറണാകുളം, ഇടുക്കി, കണ്ണൂർ എന്നിവിടങ്ങളിൽ യെല്ലോ അലേർട്ടുണ്ട്. ഞായറാഴ്ച കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട് എന്നീ ജില്ലകളിലാണ് യെല്ലോ അലേർട്ട് ഉള്ളത്. മെയ് 18ന്‌ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.