ചലഞ്ച് ചെയ്യാം, എന്നു കരുതി ക്രിക്കറ്റ് ഇതിഹാസത്തോട് തന്നെ വേണമായിരുന്നോ! സച്ചിന്റെയടുത്തു നിന്ന് യുവിക്ക് തിരിച്ച് കിട്ടിയ 'പണി', പഠിക്കാൻ ഒരാഴ്ച വേണ്ടിവരുമെന്ന് താരം

Sunday 17 May 2020 12:08 PM IST

ചലഞ്ച് ചെയ്യാം, എന്നാൽ സച്ചിനോട് തന്നെ വേണോ !യുവിയുടെ വൺസൈഡ് ബാറ്റിംഗ് ചലഞ്ച് ഏറ്റെടുത്ത സച്ചിൻ തിരികെ കൊടുത്തത് എട്ടിന്റെ പണി. കഴിഞ്ഞ ദിവസമാണ് യുവി ബാറ്റിന്റെ അരിക് കൊണ്ട് നിലത്ത് വീഴാതെ പന്ത് തട്ടി സച്ചിൻ, രോഹിത് ശർമ, ഹർഭജൻ സിങ എന്നിവരോട് ഈ ചാലഞ്ച് ഏറ്റെടുക്കാൻ ആവശ്യപ്പെട്ടത്.

എന്നാൽ സച്ചിൻ ഈ ചാലഞ്ചിൽ ചെറിയൊരു മാറ്റം വരുത്തി. യുവി കണ്ണ് തുറന്നു വച്ചായിരുന്നു ബാറ്റിന് അരിക് കൊണ്ട് പന്തടിച്ച് കളിച്ചതെങ്കിൽ സച്ചിൻ കണ്ണുകൾ മൂടിക്കെട്ടിയാണ് അനായാസം ഇതു ചെയ്തത്. ഇതിന്റെ വീഡിയോ ഇൻസ്റ്റഗ്രാം വഴി സച്ചിൻ പുറത്തുവിടുകയും ചെയ്തു. സെക്കന്റുകൾക്കകം വീഡിയോ വൈറലായി മാറുകയും ചെയ്തു.

യുവി ഞാൻ നിന്നെ തിരിച്ച് ചാലഞ്ച് ചെയ്യുകയാണ് പറഞ്ഞായിരുന്നു പോസ്റ്റ്. എല്ലാവരോടും തനിക്ക് ചെയ്യണമെന്നു പറയാനുള്ളത് ശ്രദ്ധിക്കൂ, സുരക്ഷിതരായിരിക്കൂയെന്നാണെന്നും വീഡിയോക്കൊപ്പം സച്ചിൻ കുറിച്ചു. സച്ചിന്റെ പുതിയ ചാലഞ്ചിനോട് യുവി പ്രതികരിച്ചിട്ടുണ്ട്. ഇതിഹാസത്തെയാണ് വെല്ലുവിളിച്ചത്. തനിക്ക് അറിയാമായിരുന്നു. ഇതു ചെയ്യാൻ ഒരാഴ്ച വേണ്ടിവരും, ശ്രമിക്കാമെന്നായിരുന്നു യുവിയുടെ കമന്റ്.