കാസർകോട് വീണ്ടും പാസില്ലാതെ അതിർത്തി കടത്തൽ; കോൺഗ്രസ് പഞ്ചായത്തംഗത്തിനെതിരെ കേസെടുത്തു
Sunday 17 May 2020 7:38 PM IST
കാസർകോട്: കാസർകോട് പാസില്ലാതെ ആളെ അതിർത്തി കടത്തിയതിന് ഒരാൾക്കെതിരെ കേസെടുത്തു. കർണാടകത്തിൽ നിന്ന് കേരളത്തിലേക്ക് പാസില്ലാതെ ആളെ കടത്തിയതിനാണ് കോൺഗ്രസ് പഞ്ചായത്തംഗം കൊറഗപ്പാ റായിക്കെതിരെ പൊലീസ് കേസെടുത്തത്.
ദേലംപാടി പഞ്ചായത്തിലെ 16ാം വാർഡംഗമാണ് കൊറഗപ്പ റായി. മഹാരാഷ്ട്രയിൽ നിന്നെത്തിയ ആളെ കർണാടകത്തിലെ സുള്ള്യയിൽ നിന്നാണ് ഇയാൾ അതിർത്തി കടത്തിയത്. കേരളത്തിലേക്ക് കടക്കാനുള്ള പാസ് ഇവരുടെ കൈവശമില്ലായിരുന്നു. ഇയാളെ തടഞ്ഞിരുന്നെങ്കിലും പഞ്ചായത്തംഗം എന്ന അധികാരം ഉപയോഗപ്പെടുത്തി ഇയാൾ കടന്നുപോരുകയായിരുന്നു. തുടർന്ന് പൊലീസ് പരിശോധന ഇല്ലാതിരുന്ന കാട്ടുവഴിയിലൂടെയാണ് ദേലംപാടിയിലെത്തിയത്. ഇരുവരെയും ഇപ്പോൾ ക്വാറന്റൈനിലാക്കിയിരിക്കുകയാണ്.