കൊവിഡ് ബാധിച്ച് സൗദിയിൽ മരിച്ചു
Monday 18 May 2020 12:00 AM IST
അഞ്ചൽ: കൊവിഡ് ബാധിച്ച് സൗദി അറേബ്യയിൽ ചികിത്സയിലായിരുന്ന മലയാളി മരിച്ചു. അഞ്ചൽ പടിഞ്ഞാറ്റിൻകര ആതിര ഭവനിൽ മധുസൂദനൻ പിള്ളയാണ് (65) മരിച്ചത്. ഈ മാസം മൂന്നിന് രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് സൗദിയിലെ അൽ ഹമ്മാദി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാത്രി 11ഓടെയാണ് മരണവിവരം അധികൃതർ വീട്ടിൽ അറിയിക്കുന്നത്. 30 വർഷമായി ഗൾഫ് രാജ്യങ്ങളിൽ ജോലി ചെയ്തുവരികയായിരുന്നു. ഇപ്പോൾ സൗദിയിൽ ഡ്രൈവിംഗ് പരിശീലകനായിരുന്നു. കഴിഞ്ഞ സെപ്തംബറിലാണ് നാട്ടിൽ വന്ന് മടങ്ങിയത്. ഭാര്യ: രമാ മണി. മകൾ: ആരിത. മരുമകൻ: വിഷ്ണു .