കലാപഠനം

Monday 18 May 2020 12:12 AM IST

ഒറ്റപ്പാലം: ലക്കിടി കുഞ്ചൻ നമ്പ്യാർ സ്മാരകം കലാപീഠത്തിൽ തുള്ളൽ, ശാസ്ത്രീയ സംഗീതം, മൃദംഗം, മോഹിനിയാട്ടം എന്നീ കലാപഠന കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു. എട്ടാംതരം മുതലുള്ള വിദ്യാർത്ഥികൾക്കാണ് പ്രവേശനം. നിശ്ചിത ഫോർമാറ്റിൽ നേരിട്ടോ ​ ​k​u​c​h​a​n​n​a​m​b​i​a​r​s​m​a​r​a​k​a​m​p​k​d​@​g​m​a​i​l.​c​o​m​ എന്ന ഇ-മെയിലിൽ ഓൺലൈൻ വഴിയോ ജൂൺ അഞ്ചിനകം അപേക്ഷിക്കണമെന്ന് സെക്രട്ടറി എ.കെ.ചന്ദ്രൻകുട്ടി അറിയിച്ചു. ഫോൺ: 9446530031.