ചുഴലി തീരത്തേക്ക്, 10 ജില്ലകളിൽ യെല്ലോ അലർട്ട്, കേരളത്തിൽ കനത്ത മഴയ്ക്ക് സാദ്ധ്യത
Sunday 17 May 2020 11:18 PM IST
തിരുവനന്തപുരം:ബംഗാൾ ഉൾക്കടലിലെ ഉംപുൻ ചുഴലിക്കാറ്റ് കൊൽക്കത്ത തീരത്തേക്ക് നീങ്ങുന്നതിനാൽ സംസ്ഥാനത്ത് ഇന്ന് വ്യാപകമായി മഴപെയ്യും. ഇടിയും മിന്നലും 70 കി.മീ. വേഗത്തിൽ കാറ്റും ഉണ്ടാകും. മീൻപിടിക്കാൻ കടലിൽ പോകരുത്.
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, തൃശൂർ, മലപ്പുറം, പാലക്കാട് ജില്ലകളിൽ യെല്ലോ അലർട്ടാണ്.
ചെന്നൈയിൽ നിന്ന് 650 കിലോമീറ്റർ അകലെയുള്ള ചുഴലി രണ്ടുദിവസത്തിനുള്ളിൽ തെക്കുകിഴക്കൻ കൊൽക്കത്തയിലെത്തും. 21ന് ബംഗ്ളാദേശിലെ ഹാതിയ ദ്വീപിൽ ആഞ്ഞടിക്കും. ഒഡിഷ, ആന്ധ്ര, ബംഗാൾ സംസ്ഥാനങ്ങളിൽ നല്ല രീതിലും തമിഴ്നാട്ടിലും കേരളത്തിലും ഭേദപ്പെട്ട മഴയും ലഭിക്കും.