അബുദാബി വിമാനത്തിലെ 11പേർ ആശുപത്രിയിൽ
Sunday 17 May 2020 11:20 PM IST
തിരുവനന്തപുരം: വന്ദേഭാരത് മിഷൻ രണ്ടാംഘട്ടത്തിന്റെ ഭാഗമായി അബുദാബിയിൽ നിന്ന് ഞായറാഴ്ച തലസ്ഥാനത്ത് എത്തിയ വിമാനത്തിലെ യാത്രക്കാരിൽ കൊവിഡ് രോഗലക്ഷണം കണ്ട ഒരാളെയും സമ്പർക്കം ഉണ്ടായ പത്തുപേരെയും
മെഡിക്കൽ കോളേജ്, ജനറൽ ആശുപത്രികളിലായി പ്രവേശിപ്പിച്ചു.
ഞായറാഴ്ച രാത്രി 11.15ന് എത്തിയ വിമാനത്തിൽ അഞ്ച് കൈക്കുഞ്ഞുങ്ങളും 12 ഗർഭിണികളും അടക്കം 182 യാത്രക്കാരുണ്ടായിരുന്നു. 50 പേരെ വീട്ടിലെ നിരീക്ഷണത്തിലാക്കി.
ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ ശരീരോഷ്‌മാവ് കണ്ടെത്താൻ സഹായിക്കുന്ന തെർമൽഫെയ്സ് ഡിറ്റക്ഷൻ കാമറ ഉപയോഗിച്ചായിരുന്നു പരിശോധന.പത്തു കേന്ദ്രങ്ങളിൽ പെയ്ഡ് ക്വാറന്റൈൻ സംവിധാനം ഒരുക്കിയിട്ടുണ്ട്.