ലോക്ക് പൊളിച്ച് നിയമലംഘകർ
Monday 18 May 2020 12:26 AM IST
195 പേർ അറസ്റ്റിൽ
കൊല്ലം: സമ്പൂർണ ലോക്ക് ഡൗൺ ദിനത്തിൽ നിയന്ത്രണങ്ങൾ അവഗണിച്ച് പുറത്തിറങ്ങിയ 194 പേർ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ അറസ്റ്റിലായി. കൊല്ലം സിറ്റി, റൂറൽ പൊലീസ് ജില്ലകളിലായി നിയമ ലംഘകർക്കെതിരെ പകർച്ചവ്യാധി ഓർഡിനൻസിന്റെ അടിസ്ഥാനത്തിൽ 194 കേസുകൾ രജിസ്റ്റർ ചെയ്തു. അനാവശ്യ യാത്രകൾക്ക് ഉപയോഗിച്ച് 139 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാതെ പൊതു ഇടങ്ങളിൽ സഞ്ചരിച്ച 135 പേർക്കെതിരെ കേസെടുത്തു.
കൊല്ലം റൂറൽ, സിറ്റി
1. രജിസ്റ്റർ ചെയ്ത കേസുകൾ: 94, 100
2. അറസ്റ്റിലായവർ : 90, 105
3. പിടിച്ചെടുത്ത വാഹനങ്ങൾ: 80, 59
4. മാസ്ക് ധരിക്കാത്തതിന് കേസ് : 64, 71