വിദ്യാഭ്യാസം ഓൺലൈനിൽ

Monday 18 May 2020 1:50 AM IST
ECONOMIC PACKAGE

ന്യൂഡൽഹി:ഡി​ജി​റ്റ​ൽ,​ ​ഓ​ൺ​ലൈ​ൻ​ ​പ​ഠ​ന​ത്തി​ന് ​മു​ൻ​തൂ​ക്കം​ ​ന​ൽ​കു​ന്ന​ ​പ്ര​ധാ​ന​മ​ന്ത്രി​ ​ഇ​-​വി​ദ്യാ​ ​പ​ദ്ധ​തി​ ​ഉ​ടൻ നടപ്പാക്കുമെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ പ്രഖ്യാപിച്ചു.വിദ്യാഭ്യാസ രംഗത്തെ സമഗ്ര പരിഷ്‌കാരങ്ങളുടെ ഭാഗമായി നഴ്സറി തലത്തിലും സ്കൂൾ തലത്തിലും ആഗോള നിലവാരത്തിൽ ദേശീയ കരിക്കുലവും അദ്ധ്യാപക പരിശീലന പദ്ധതിയും ആവിഷ്‌കരിക്കും. ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ സാദ്ധ്യതകൾ മുന്നിൽ കണ്ടാണിത്.

​ ​പാ​ഠ​ഭാ​ഗ​ങ്ങ​ൾ​ ​ഓ​ൺ​ലൈ​നി​ൽ​ ​പ​ഠി​പ്പി​ക്കാ​ൻ​ ​'​ഒ​രു​ ​രാ​ജ്യം​ ​ഒ​രു​ ​ഡി​ജി​റ്റ​ൽ​ ​പ്ളാ​റ്റ്ഫോം'
​ഒ​ന്ന് ​മു​ത​ൽ​ 12​ ​ക്ളാ​സ് ​വ​രെ​ 12​ ​ടി​വി​ ​ചാ​ന​ലു​കൾ
​ഇ​ന്റ​ർ​നെ​റ്റ് ​ഇ​ല്ലാ​ത്ത​വ​ർ​ക്ക് ​റേ​ഡി​യോ,​ ​ക​മ്മ്യൂ​ണി​റ്റി​ ​റേ​ഡി​യോ,​ ​പോ​ഡ്‌​കാ​സ്‌​റ്റ് ​മാ​ദ്ധ്യ​മ​ങ്ങ​ളി​ലൂ​ടെ​ ​അ​ദ്ധ്യ​യ​നം.
100​ ​സ​ർ​വ്വ​ക​ലാ​ശാ​ല​ക​ൾ​ക്ക് ​ഓ​ൺ​ലൈ​ൻ​ ​കോ​ഴ്സു​ക​ൾ.
​ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ​ ​പ​ഠ​ന​ത്തി​ന് ​പ്ര​ത്യേ​ക​ ​ഓ​ൺ​ലൈൻ

മനോദർപ്പൺ: അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും മാനസിക സമ്മർദ്ദം ഇല്ലാതാക്കാനുള്ള പദ്ധതി

 ദേശീയ അടിസ്ഥാന സാക്ഷരത, ന്യൂമറസി മിഷൻ: അഞ്ചാം ക്ളാസ് തലത്തിൽ 2025 ഓടെ മികച്ച പഠന നിലവാരം ഉറപ്പാക്കാനുള്ള പദ്ധതി. 2020 ഡിസംബറിൽ ആരംഭിക്കും.

എല്ലാ ജില്ലകളിലും പകർച്ചവ്യാധി
ബ്ളോക്കുകളും ലാബുകളും

സ്വാശ്രയ ഭാരത് പാക്കേജിന്റെ ഭാഗമായി മഹാമാരികളെ ചെറുക്കാൻ രാജ്യത്തെ എല്ലാ ജില്ലകളിലും ആശുപത്രികളിൽ പകർച്ചവ്യാധി ബ്ളോക്കുകൾ സ്ഥാപിക്കുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു. എല്ലാ ജില്ലകളിലും ബ്ളോക്കുകളിലും പബ്‌ളിക് ഹെൽത്ത് ലാബുകളും സ്ഥാപിക്കും ഐ.സി.എം.ആറിന്റെ നേതൃത്വത്തിൽ ഗവേഷണം ആരംഭിക്കും. ദേശീയ ഡിജിറ്റൽ ആരോഗ്യ രൂപരേഖയും തയ്യാറാക്കും.

മന്ത്രിയുടെ മറ്റ് പ്രഖ്യാപനങ്ങൾ:
കമ്പനി നിയമത്തിൽ ഇളവ്


 കമ്പനികളുടെ സാമൂഹ്യ പ്രതിബദ്ധതാ റിപ്പോർട്ടിംഗിലെ പോരായ്മകൾ, ബോർഡ് റിപ്പോർട്ടിലെ അപര്യാപ്തതകൾ, തൽസ്ഥിതി ഫയൽ ചെയ്യുന്നതിലെ പിഴവ് തുടങ്ങിയവ അടക്കം ക്രിമിനൽ കുറ്റമല്ലാതാക്കും

 നിയമ ലംഘനങ്ങൾ കോടതിയിൽ എത്താതെ ആഭ്യന്തര തർക്ക പരിഹാര സംവിധാനത്തിൽ പരിഹരിക്കും.

 ഏഴ് തരത്തിലുള്ള നിയമലംഘനങ്ങൾ ഉപേക്ഷിക്കും, 5 എണ്ണം പരിഹരിക്കാൻ പ്രത്യേക സമിതി

വ്യവസായങ്ങൾ മേഖലയ്‌ക്ക് ഇളവ്

പൊതുമേഖലാ കമ്പനികൾക്ക് വിദേശവിപണികളിൽ സെക്യൂരിറ്റികൾ ലിസ്റ്റ് ചെയ്യാൻ അവസരം

ഓഹരിവിപണികളിൽ നോൺ കൺവെർട്ടിബിൾ ഡിഞ്ചറുകൾ അവതരിപ്പിക്കുന്ന സ്വകാര്യ കമ്പനികളെ ലിസ്റ്റഡ് കമ്പനികളായി പരിഗണിക്കില്ല

1956 ലെ കമ്പനി നിയമത്തിൽ ഭേദഗതി

 ദേശീയ കമ്പനി ലാ അപ്പലേറ്റ് ട്രൈബ്യൂണലിന് അധിക ബെഞ്ചുകൾ സൃഷ്ടിക്കാൻ അധികാരം

 ചെറുകിട കമ്പനികൾ,സ്റ്റാർട്ട് അപ്പുകൾ ,ഒരാൾ നടത്തുന്ന കമ്പനി, ഉൽപാദന കമ്പനികൾ എന്നിവ വരുത്തുന്ന വീഴ്‌ചകൾക്ക് കുറഞ്ഞ പിഴ

പാപ്പർ പരിധി ഒരു കോടി

സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായങ്ങളെ സഹായിക്കാൻ പാപ്പർ നടപടികൾ തുടങ്ങാനുള്ള പരിധി ഒരു ലക്ഷം രൂപയിൽ നിന്ന് ഒരു കോടി രൂപയാക്കി ഉയർത്തും

 കൊവിഡ് കണക്കിലെടുത്ത് അടുത്ത വർഷത്തേക്ക് പാപ്പർ നടപടികളില്ല.

 സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായങ്ങൾക്കായി പ്രത്യേക നിയമം ഉടൻ

 കാെവിഡ് കാലത്തെ കടബാദ്ധ്യതകൾ പ്രത്യേകം പരിഗണിക്കാൻ ചട്ടം