കേരള സർവകലാശാല
പെർഫോമൻസ് അപ്രൈസൽ 25 ന് മുൻപ് സമർപ്പിക്കണം
സർവകലാശാലയുടെ യു.ഐ.ടി, യു.ഐ.എം, ബി.എഡ് സെന്ററുകൾ, യൂണിവേഴ്സിറ്റി എൻജിനിയറിംഗ് കോളേജ്, കാര്യവട്ടം എന്നീ സ്ഥാപനങ്ങളിലെ കരാർ ഉദ്യോഗസ്ഥരുടെ മേയ് 20 മുതൽ നിശ്ചയിച്ചിരുന്ന പ്രകടന വിലയിരുത്തൽ കൂടിക്കാഴ്ച ലോക്ഡൗൺ മേയ് 31 വരെ നീട്ടിയ പശ്ചാത്തലത്തിൽ ഒഴിവാക്കുന്നു. പകരം പ്രസ്തുത ഉദ്യോഗസ്ഥർ അവരവരുടെ പെർഫോമൻസ് അപ്രൈസൽ നിർദ്ദിഷ്ട ഫോറത്തിൽ പൂരിപ്പിച്ച് മേയ് 25 ന് മുൻപായി registrar@keralauniversity.ac.in, regrku@gmail.com എന്നീ ഇ-മെയിലുകളിലേക്ക് അയയ്ക്കണം.
പിഎച്ച്.ഡി ഓപ്പൺഡിഫൻസും പ്രീ-സബ്മിഷനും ഓൺലൈനായി നടത്തും.
സർവകലാശാലയുടെ പിഎച്ച്.ഡി ഓപ്പൺഡിഫൻസുകളും പ്രീ-സബ്മിഷനുകളും, മറ്റ് ഗവേഷണ ഫെലോഷിപ്പ് അഭിമുഖങ്ങളും ഓൺലൈനായി നടത്താൻ ഉത്തരവായി. ഗവേഷകർ അതതു വകുപ്പുമേധാവികളുമായി ബന്ധപ്പെടണമെന്ന് സർവകലാശാല അറിയിച്ചു.
പരീക്ഷാഫലം
ഒന്നാം സെമസ്റ്റർ ബി.എഡ് ഡിഗ്രി (2015 സ്കീം - സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ജൂൺ 1 വരെ അപേക്ഷിക്കാം.