കൊടുമണ്ണിലെ പതിനാറുകാരന്റെ കൊലപാതകം പ്രതികൾക്ക് ജാമ്യം അനുവദിച്ചു

Monday 18 May 2020 9:03 PM IST

പത്തനംതിട്ട : കൊടുമണ്ണിലെ പത്താംക്ലാസുകാരന്റെ കൊലപാതകത്തിൽ പ്രതികളായ വിദ്യാർത്ഥികൾക്ക് പത്തനംതിട്ട ജുവനൈൽ കോടതി ജഡ്ജി രശ്മി ബി. ചിറ്റൂർ ജാമ്യം അനുവദിച്ചു. ഒന്നും രണ്ടും പ്രതികൾക്കു വേണ്ടി അഡ്വ. പ്രശാന്ത് വി. കുറുപ്പ്, അഡ്വ. ബി. അരുൺദാസ് എന്നിവർ ഹാജരായി. പ്രതികളെ ചോദ്യം ചെയ്യാനും തെളിവെടുക്കാനുമായി രണ്ടുദിവസമെങ്കിലും വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് പൊലീസ് ആദ്യം ജുവനൈൽ കോടതിയിൽ അപേക്ഷ സമർപ്പിച്ചിരുന്നു. ഈ അപേക്ഷ തള്ളിയതിനെത്തുടർന്ന് കഴിഞ്ഞ ആഴ്ച ജില്ലാ സെഷൻസ് കോടതിയിൽ അപേക്ഷ സമർപ്പിച്ചിരുന്നെങ്കിലും അതും തള്ളിപ്പോയി. ഇതേത്തുടർന്ന് പ്രതിഭാഗം അഭിഭാഷകർ കഴിഞ്ഞ വെള്ളിയാഴ്ച ജാമ്യാപേക്ഷ സമർപ്പിക്കുകയും വിശദമായി വാദം കേട്ട ജുവനൈൽ കോടതി ജാമ്യം അനുവദിക്കുകയും ചെയ്തു.