റീസൈക്കിൾ കേരളയിൽ പങ്കാളിയായി പിന്നണി ഗായികയും

Tuesday 19 May 2020 12:48 AM IST

കോഴിക്കോട്: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം കണ്ടെത്തുന്നതിനായി ഡി.വൈ.എഫ്‌.ഐയുടെ നേതൃത്വത്തിൽ നടക്കുന്ന റീസൈക്കിൾ കേരളയിൽ പങ്കാളിയായി പിന്നണി ഗായിക ശ്രേയ ജയദീപും. വീട്ടിലെ പഴയ സാധനങ്ങൾ, പത്രങ്ങൾ, മാസികകൾ എന്നിവ ജില്ലാ സെക്രട്ടറി വി.വസീഫിനെ ഏൽപ്പിച്ചു. ടൗൺ മേഖല സെക്രട്ടറി ജാസിർ, പ്രസിഡന്റ് വിമൽകുമാർ, ശിവ പ്രസാദ്, ജിതിൻ തുടങ്ങിയവർ പങ്കെടുത്തു. ഈ മാസം 28 വരെ ജില്ലയിലെ ഡി.വൈ.എഫ്‌.ഐ പ്രവർത്തകർ റീസൈക്കിൾ കേരളയിലൂടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന സ്വരൂപിക്കും.