വി. ഡി. സതീശനെതിരെ വനിതാ കമ്മിഷൻ കേസെടുത്തു
Tuesday 19 May 2020 12:04 AM IST
കൊച്ചി: സമൂഹ മാദ്ധ്യമത്തിലൂടെ തന്നെയും കുടുംബത്തെയും അപകീർത്തിപ്പെടുത്തിയെന്ന യുവതിയുടെ പരാതിയിൽ വി.ഡി. സതീശൻ എം.എൽ.എയ്ക്കെതിരെ വനിതാ കമ്മിഷൻ കേസെടുത്തു. ആലുവ റൂറൽ പൊലീസ് സൂപ്രണ്ടിനോട് അന്വേഷണ റിപ്പോർട്ട് ആവശ്യപ്പെട്ടതായും ചെയർപേഴ്സൺ എം.സി ജോസഫൈൻ അറിയിച്ചു.
എം.എൽ.എയുടെ ഔദ്യോഗിക ഫേസ്‌ബുക്ക് പ്രൊഫൈലിൽ വന്ന അപകീർത്തികരമായ പരാമർശങ്ങളുമായി ബന്ധപ്പെട്ട വിവാദങ്ങളാണ് കേസിൽ കലാശിച്ചത്.