സാധാരണക്കാരന് കിട്ടുന്നത് ഒരു ലക്ഷം കോടിയിൽ താഴെ, കേന്ദ്ര പാക്കേജിനെ വിമർശിച്ച് മുഖ്യമന്ത്രി

Tuesday 19 May 2020 12:07 AM IST

തിരുവനന്തപുരം: പ്രധാനമന്ത്രി പ്രഖ്യാപിച്ച 20 ലക്ഷം കോടിയുടെ സാമ്പത്തിക ഉത്തേജന പാക്കേജിൽ സൗജന്യറേഷനടക്കമുള്ളവ കൂട്ടിയാൽ പോലും സാധാരണക്കാരുടെ കൈകളിൽ പണമായെത്തുന്നത് ഒരു ലക്ഷം കോടിയിൽ താഴെ മാത്രമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

മൊത്തം പാക്കേജിന്റെ അഞ്ചു ശതമാനം ഇത് വരില്ല. കോർപറേറ്റ് കമ്പനികൾക്ക് ഉദാരമായി 1.5 ലക്ഷം കോടി രൂപയുടെ നികുതിയിളവ് നൽകിയ സ്ഥാനത്താണിത്. ബാങ്കുകൾക്ക് ലഭ്യമായ തുകയും ഈ ബാങ്കുകൾ കൃഷിക്കാർക്കും ചെറുകിട വ്യവസായികൾക്കും നൽകുമെന്ന് പ്രതീക്ഷിക്കുന്ന തുകയുമാണ് 20 ലക്ഷം കോടിയിലെ സിംഹഭാഗവും.

ആർ.ബി.ഐ ബാങ്കുകൾക്ക് നൽകിയ പണത്തിൽ 8.5 ലക്ഷം കോടി രൂപ ഈ മാസമാദ്യം ബാങ്കുകൾ തന്നെ 3.5 ശതമാനം താഴ്ന്ന പലിശയ്ക്ക് റിസർവ് ബാങ്കിൽ തിരിച്ച് നിക്ഷേപിക്കുകയാണുണ്ടായത്. കേരള സർക്കാർ പോലും 6000 കോടി വായ്പയെടുക്കാൻ ശ്രമിച്ചപ്പോൾ 9 ശതമാനമാണ് പലിശയീടാക്കിയത്.

പൊതുജനാരോഗ്യത്തിന് പാക്കേജിൽ ഊന്നലില്ല. എന്നാൽ, കേരളത്തിൽ പൊതുമേഖലാ സ്ഥാപനങ്ങളെ ശക്തിപ്പെടുത്തുന്ന സമീപനമായിരിക്കും സർക്കാർ തുടരുക. തന്ത്രപ്രധാന മേഖലകളിലെ സ്വകാര്യവത്കരണം രാജ്യത്തിന്റെ സ്വയംപര്യാപ്തതയ്ക്ക് പരമപ്രധാനമാണെന്ന് കരുതുന്നില്ല.

ഭക്ഷ്യ മേഖലയിലെ മൈക്രോ സ്ഥാപനങ്ങൾക്കുള്ള 10,000 കോടി രൂപയുടെ ധനസഹായ പദ്ധതിയിൽ കേരളത്തെ ഉൾപ്പെടുത്തിക്കിട്ടാൻ ശ്രമിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ബീഹാർ, കാശ്മീർ, തെലങ്കാന, ആന്ധ്ര, തമിഴ്നാട് സംസ്ഥാനങ്ങളെ ഉൾപ്പെടുത്തിയപ്പോൾ കേരളമില്ല. അവശ്യസാധന നിയമത്തിലെ സ്റ്റോക്ക് പരിധി എടുത്തുകളയുന്ന ഭേദഗതി പൂഴ്ത്തിവയ്പും വിലക്കയറ്റവും തടയുന്നത് ദുർബലപ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വാ​യ്‌​പ​യ്‌​ക്ക് ​നി​ബ​ന്ധ​ന​ : ഫെ​ഡ​റ​ൽ​ ​ത​ത്വ​ങ്ങ​ൾ​ക്ക് ​വി​രു​ദ്ധം

തി​രു​വ​ന​ന്ത​പു​രം​:​ ​സം​സ്ഥാ​ന​ങ്ങ​ളു​ടെ​ ​വാ​യ്പാ​പ​രി​ധി​ ​ഉ​യ​ർ​ത്തി​യ​തി​ന് ​നി​ബ​ന്ധ​ന​ക​ൾ​ ​ഏ​ർ​പ്പെ​ടു​ത്തി​യ​ത് ​ഫെ​ഡ​റ​ൽ​ ​ത​ത്വ​ങ്ങ​ൾ​ക്ക് ​ചേ​ർ​ന്ന​ത​ല്ലെ​ന്ന് ​മു​ഖ്യ​മ​ന്ത്രി​ ​വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ​ ​കു​റ്റ​പ്പെ​ടു​ത്തി. കൊ​വി​ഡി​ന് ​ശേ​ഷം​ ​സം​സ്ഥാ​ന​ങ്ങ​ളു​ടെ​ ​ആ​ഭ്യ​ന്ത​ര​ ​വ​രു​മാ​നം​ ​വ​ലി​യ​ ​ഇ​ടി​വ് ​നേ​രി​ടു​ന്ന​തി​നാ​ൽ​ ​വാ​യ്പാ​പ​രി​ധി​ ​ഉ​യ​ർ​ത്തി​യാ​ലും​ ​പ​രി​മി​ത​മാ​യ​ ​പ്ര​യോ​ജ​ന​മാ​ണ് ​കി​ട്ടു​ക. കേ​ന്ദ്രം​ ​ആ​ഭ്യ​ന്ത​ര​ ​വ​രു​മാ​ന​ത്തി​ന്റെ​ ​അ​ഞ്ച​ര​ ​ശ​ത​മാ​നം​ ​ക​ട​മെ​ടു​ക്കാ​ൻ​ ​തീ​രു​മാ​നി​ച്ചു.​ ​സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് ​നി​ബ​ന്ധ​ന​ക​ൾ​ക്ക് ​അ​നു​സൃ​ത​മാ​യി​ ​മാ​ത്ര​മേ​ ​ക​ട​മെ​ടു​ക്കാ​നാ​കൂ​ ​എ​ന്ന​ത് ​തു​ല്യ​നീ​തി​യ​ല്ല.​ ​നി​ബ​ന്ധ​ന​ക​ളി​ല്ലാ​തെ​ ​കേ​ര​ള​ത്തി​ന് ​കി​ട്ടു​ക​ ​അ​ര​ശ​ത​മാ​നം​ ​വാ​യ്പ​ ​മാ​ത്ര​മാ​ണ്.​ ​അ​ത​നു​സ​രി​ച്ച് ​ഇ​പ്പോ​ഴ​ത്തെ​ ​വാ​യ്പാ​പ​രി​ധി​യി​ൽ​ 4500​കോ​ടി​ ​കൂ​ടും. ഈ​സ് ​ഒ​ഫ് ​ഡൂ​യിം​ഗ് ​ബി​സി​ന​സ്സി​ന്റെ​ ​കാ​ര്യ​ത്തി​ൽ​ ​സം​സ്ഥാ​നം​ ​സു​പ്ര​ധാ​ന​ ​ചു​വ​ടു​വ​യ്പു​ക​ൾ​ ​ഇ​തി​ന​കം​ ​ന​ട​ത്തി​യി​ട്ടു​ണ്ട്.​ ​ഇ​ക്കാ​ര്യ​ത്തി​ൽ​ ​പ്ര​ധാ​ന​മ​ന്ത്രി​ക്ക് ​ക​ത്ത് ​അ​യ​ച്ചി​ട്ടു​ണ്ടെ​ന്നും​ ​മു​ഖ്യ​മ​ന്ത്രി​ ​അ​റി​യി​ച്ചു.

വ്യ​വ​സാ​യ​ഭ​ദ്ര​ത​യെ​ ​കേ​ന്ദ്ര പ​ദ്ധ​തി​യു​മാ​യി​ ​സം​യോ​ജി​പ്പി​ക്കും

തി​രു​വ​ന​ന്ത​പു​രം​:​ ​സം​സ്ഥാ​ന​ത്തി​ന്റെ​ ​വ്യ​വ​സാ​യ​ ​ഭ​ദ്ര​താ​ ​പ​ദ്ധ​തി​യെ​ ​കേ​ന്ദ്ര​ത്തി​ന്റെ​ ​വാ​യ്പാ​പ​ദ്ധ​തി​യു​മാ​യി​ ​സം​യോ​ജി​പ്പി​ക്കു​മെ​ന്ന് ​മു​ഖ്യ​മ​ന്ത്രി​ ​അ​റി​യി​ച്ചു.​ ​പ​ര​മ്പ​രാ​ഗ​ത​ ​മേ​ഖ​ല​യാ​യ​ ​ക​ശു​അ​ണ്ടി​ ​മേ​ഖ​ല​യി​ൽ​ ​ഉ​ൾ​പ്പെ​ടെ​ ​എം.​എ​സ്.​എം.​ഇ​ ​സ്ഥാ​പ​ന​ങ്ങ​ൾ​ ​വാ​യ്പാ​ ​തി​രി​ച്ച​ട​വി​ന് ​പ്ര​തി​സ​ന്ധി​ ​നേ​രി​ടു​ന്നു​ണ്ട്.​ ​ഇ​വ​യ്ക്കു​ ​കൂ​ടി​ ​സ​ഹാ​യ​ക​മാ​കു​ന്ന​ ​സ്ട്ര​സ്ഡ് ​അ​ക്കൗ​ണ്ടു​ക​ൾ​ക്കാ​യി​ ​കേ​ന്ദ്ര​ ​പ​ദ്ധ​തി​ ​വി​നി​യോ​ഗം​ ​ചെ​യ്യും.​ ​വി​ക​സ​ന​ത്തി​ന് ​പ്രാ​പ്തി​യു​ള്ള​ ​എം.​എ​സ്.​എം.​ഇ​ക​ൾ​ക്കാ​യി​ ​കേ​ന്ദ്ര​ ​സ​ർ​ക്കാ​ർ​ ​മ​ദ​ർ​ ​ഫ​ണ്ട്,​ ​ഡോ​ട്ട​ർ​ ​ഫ​ണ്ട് ​എ​ന്നീ​ ​ആ​നു​കൂ​ല്യ​ങ്ങ​ളി​ലൂ​ടെ​ 50,000​ ​കോ​ടി​ ​രൂ​പ​യു​ടെ​ ​പ​ണ​ല​ഭ്യ​ത​ ​പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.​ ​ഇ​ത് ​പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​ൻ​ ​പ​ദ്ധ​തി​ ​ആ​വി​ഷ്‌​ക​രി​ക്കും.​ ​മ​ഹാ​ത്മാ​ഗാ​ന്ധി​ ​ദേ​ശീ​യ​ ​തൊ​ഴി​ലു​റ​പ്പു​പ​ദ്ധ​തി​യി​ലെ​ 40,000​ ​കോ​ടി​യു​ടെ​ ​വ​ർ​ദ്ധ​ന​ ​പൂ​ർ​ണ​തോ​തി​ൽ​ ​പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​മെ​ന്നും​ ​മു​ഖ്യ​മ​ന്ത്രി​ ​അ​റി​യി​ച്ചു.