സംസ്ഥാനത്ത് 12 ജില്ലകളിലായി 29 പേർക്ക് കൊവിഡ്,​ കണ്ണൂരിൽ ആരോഗ്യപ്രവർത്തകയ്ക്ക് രോഗബാധ

Monday 18 May 2020 11:16 PM IST

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നലെ 29 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കൊല്ലത്ത് ആറും തൃശൂരിൽ നാലും തിരുവനന്തപുരം, കണ്ണൂർ എന്നിവിടങ്ങളിൽ മൂന്നുവീതവും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കോഴിക്കോട്, കാസർകോട് ജില്ലകളിൽ രണ്ടുവീതവും എറണാകുളം, പാലക്കാട്, മലപ്പുറം എന്നിവിടങ്ങളിൽ ഓരോരുത്തർക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

ഇതിൽ 21 പേർ വിദേശത്തു നിന്നും (യു.എ.ഇ - 13, മാലദ്വീപ്- 4, സൗദി - 2, കുവൈറ്റ്- 1, ഖത്തർ - 1) ഏഴു പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നും (മഹാരാഷ്ട്ര - 6, തമിഴ്‌നാട് - 1) വന്നവരാണ്. കണ്ണൂരിൽ സമ്പർക്കത്തിലൂടെയാണ് ആരോഗ്യ പ്രവർത്തകയ്ക്ക് രോഗം ബാധിച്ചത്. ഇന്നലെ ആരുടെയും പരിശോധനാഫലം നെഗറ്റീവായില്ല.

പുതിയ ഹോട്ട്

സ്‌പോട്ടുകൾ ആറ്

പുതുതായി ആറ് പ്രദേശങ്ങളെക്കൂടി ഹോട്ട് സ്‌പോട്ടിൽ ഉൾപ്പെടുത്തി. കൊല്ലത്ത് കല്ലുവാതുക്കൽ, പാലക്കാട് കടമ്പഴിപ്പുറം, മുതുതല, കാരക്കുറുശി, കോട്ടായി, മുതലമട എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകൾ. ഇതോടെ ഹോട്ട് സ്‌പോട്ടുകൾ 29 ആയി.