എം.ജി പരീക്ഷകൾക്ക് മാറ്റമില്ല

Tuesday 19 May 2020 12:00 AM IST

തിരുവനന്തപുരം: മഹാത്മാഗാന്ധി സർവകലാശാല 26 മുതൽ നടത്താനിരിക്കുന്ന ആറാം സെമസ്റ്റർ സി.ബി.സി.എസ്. ബിരുദ (റഗുലർ, പ്രൈവറ്റ്) പരീക്ഷകൾക്കും ജൂൺ മൂന്നു മുതൽ നടത്താനിരിക്കുന്ന ബിരുദാനന്തര ബിരുദ പരീക്ഷകൾക്കും ജൂൺ നാലുമുതൽ നടത്താനിരിക്കുന്ന അഞ്ചാംസെമസ്റ്റർ സി.ബി.സി.എസ്. പ്രൈവറ്റ് പരീക്ഷകൾക്കും മാറ്റമില്ലെന്ന് പരീക്ഷ കൺട്രോളർ അറിയിച്ചു.

എന്നാൽ, 27 മുതൽ നടത്താനിരുന്ന നാലാംസെമസ്റ്റർ ബിരുദ പരീക്ഷകൾ മാറ്റി. പുതുക്കിയ തീയതി പിന്നീട്.