ബാർബർ ഷോപ്പ് നാളെ തുറക്കും

Monday 18 May 2020 11:42 PM IST

തിരുവനന്തപുരം:സംസ്ഥാനത്തെ ബാർബർ ഷോപ്പുകൾ ബുധനാഴ്ച മുതൽ ലോക്ക് ഡൗൺ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് തുറക്കുമെന്ന് കേരള ബ്യൂട്ടീഷ്യൻസ് അസോസിയേഷൻ വർക്കിംഗ് പ്രസിഡന്റ് ആര്യനാട് മോഹനൻ അറിയിച്ചു. ലോക്ക് ഡൗൺ മൂലം കഴിഞ്ഞ രണ്ടു മാസമായി പ്രതിസന്ധിയിലായ തൊഴിലാളികൾക്കും ഷോപ്പുടമകൾക്കും സർക്കാർ തീകുമാനം സഹായകരമായെന്ന് അദ്ദേഹം പറഞ്ഞു.