ജി.എസ്. ജയലാൽ എം.എൽ.എ വീണ്ടും ക്വാറന്റയിനിൽ
Tuesday 19 May 2020 12:21 AM IST
കൊല്ലം: ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് അംഗമായ ആശാ പ്രവർത്തകയ്ക്ക് കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ ജി.എസ്. ജയലാൽ എം.എൽ.എയും വിവിധ തദ്ദേശ സ്ഥാപനങ്ങളുടെ അദ്ധ്യക്ഷരും ജനപ്രതിനിധികളും ഗൃഹനിരീക്ഷണത്തിൽ പ്രവേശിച്ചു. ഇവരിൽ പലരും കൊവിഡ് ബാധിതയുടെ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. നേരത്തെ ചാത്തന്നൂർ പഞ്ചായത്ത് അംഗത്തെ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചപ്പോഴും ജയലാൽ എം.എൽ.എ സ്വയം ഗൃഹനിരീക്ഷണത്തിൽ പ്രവേശിച്ചിരുന്നു.