കാലിക്കറ്റ് യൂണി. അറിയിപ്പുകൾ

Tuesday 19 May 2020 6:04 PM IST

കെ മാറ്റ് പ്രവേശന പരീക്ഷ
എം.ബി.എ പ്രവേശനത്തിനുള്ള കെ മാറ്റ് 2020 ഓൺലൈൻ പ്രവേശന പരീക്ഷയ്ക്ക് 20ന് വൈകിട്ട് അഞ്ച് വരെ അപേക്ഷിക്കാം. വിജ്ഞാപനം www.cee.kerala.gov.in ൽ. അവസാന വർഷ ഡിഗ്രി പരീക്ഷ എഴുതുന്നവർക്കും അപേക്ഷിക്കാം.


പരീക്ഷാഫലം
ഒന്നാം സെമസ്റ്റർ എം.എ ഹിന്ദി, എം.എ ഫംഗ്ഷണൽ ഹിന്ദി ആൻഡ് ട്രാൻസ്‌ലേഷൻ, മൂന്നാം സെമസ്റ്റർ എം.എ അറബിക് (സി.സി.എസ്.എസ്) പരീക്ഷാഫലം വെബ്‌ സൈറ്റിൽ.